ദൈവത്തിനു​ നന്ദി പറഞ്ഞ്​ ഫാ. ടോം

യമൻ മന്ത്രിയുടെ ഇന്ത്യ സന്ദർശനവും സഹായകമായി കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാറുകളും സഭകളും മലയാളി സമൂഹവും മോചനത്തിനു നിരന്തരം ഇടപെട്ടിട്ടും ഒടുവിൽ ഫലം കണ്ടത് പ്രാർഥന മാത്രം. 18 മാസം യമനിൽ ഭീകരരുടെ ഒളിത്താവളത്തിൽ പുറംലോകം കാണാതെ തടവിൽ കഴിയുേമ്പാഴും പ്രാർഥന മാത്രമായിരുന്നു അദ്ദേഹത്തി​െൻറ ആശ്രയം. ദൈവത്തെ മുറുകെപിടിച്ചുള്ള ആ പ്രാർഥന മാത്രമാണ് ത​െൻറ മോചനത്തിനു വഴിയൊരുക്കിയതെന്ന് അദ്ദേഹം പറഞ്ഞതും ശ്രദ്ധേയം. കഴിഞ്ഞ മാർച്ച് നാലിനാണ് മിഷനറീസ് ഒാഫ് ചാരിറ്റി സന്യാസി സമൂഹത്തി​െൻറ വൃദ്ധസദനത്തിൽനിന്ന് ഫാ. ടോമിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. അന്നുമുതൽ ഫാ. ടോമി​െൻറ മോചനത്തിനായി നാടെങ്ങും പ്രാർഥനകളും പ്രവർത്തനങ്ങളും സജീവമായിരുന്നു. ഒടുവിൽ ഒമാൻ സർക്കാറി​െൻറ ഇടപെടൽ മോചനത്തിനും വഴിയൊരുക്കി. കേന്ദ്രസർക്കാർ നടത്തിയ ഇടപെടലുകളും വത്തിക്കാ​െൻറ അവസാനശ്രമവും മോചനത്തിനു വഴിയൊരുക്കിയപ്പോഴും ദൈവത്തിനു നന്ദി പറയുകയായിരുന്നു ഫാ. ടോം. മോചനത്തിനു വേഗം പകരാൻ യമൻ മന്ത്രിയുടെ ഇന്ത്യ സന്ദർശനവും സഹായകമായി. കഴിഞ്ഞ ജൂലൈയിൽ യമൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അബ്ദുൽ മാലിക് ഇന്ത്യയിലെത്തിയപ്പോൾ ഫാ. ടോമി​െൻറ മോചനം ചർച്ചയായിരുന്നു. ടോം ജീവിച്ചിരിപ്പുണ്ടെന്നും മോചനത്തിനു സാധ്യമായതെല്ലാം ചെയ്യുമെന്നും അബ്ദുൽ മാലിക് അന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ഉറപ്പുനൽകിയിരുന്നു. യുദ്ധം കൊടുമ്പിരികൊള്ളുേമ്പാഴും ഫാ. ടോം യമനിേലക്ക് പോയത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. നേരത്തേ നാലുവർഷം അവിടെ അദ്ദേഹം പ്രവർത്തിച്ചിട്ടുമുണ്ട്. ബംഗളൂരുവിൽ ക്രിസ്തുജ്യോതി തിയോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചശേഷമായിരുന്നു യമനിലേക്ക് പോയത്. അബൂദബിയിലും ഇന്ത്യൻ എംബസി പ്രവർത്തിക്കുന്ന ജിബൂത്തിയിലും മൂന്നുമാസത്തോളം താമസിച്ചശേഷമാണ് യമനിൽ എത്തിയത്. ഏദനിലെത്താൻ പിന്നെയും ഒരുമാസംകൂടി വേണ്ടിവന്നു. യമനിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഇല്ലാത്തതും നിയന്ത്രണം 10 രാജ്യങ്ങളുടെ സൈന്യത്തി​െൻറ കൈയിലാണെന്നതും മോചനശ്രമത്തിനു തടസ്സം സൃഷ്ടിച്ചു. രാജ്യത്തെ മുഴുവൻ സഭാ നേതൃത്വവും ഫാ. ടോമിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാറിനെ സമീപിച്ചിരുന്നു. ബന്ധുക്കൾ സംസ്ഥാന സർക്കാറിനെയും ഗവർണറെയും പലതവണ കണ്ടു. നിയമസഭയിലും പാർലമ​െൻറിലും വിഷയം ചർച്ച ചെയ്യപ്പെട്ടു. ഇതിനിടെയാണ് വത്തിക്കാ​െൻറ ഇടപെടൽ. ഒമാൻ സർക്കാർ മുഖേന വത്തിക്കാൻ ഇടപെട്ട് മോചനത്തിന് ആവശ്യമായതെല്ലാം ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. ഒരുകോടി ഡോളർ മോചനദ്രവ്യമായി നൽകിയെന്നും റിപ്പോർട്ടുണ്ട്. വത്തിക്കാ​െൻറ അഭ്യർഥന കണക്കിലെടുത്ത് ഒമാൻ സുൽത്താൻ കാബൂസ് ബിൻ സഇൗദി​െൻറ ഉത്തരവുപ്രകാരമാണ് മോചനത്തിനുള്ള നടപടി മുന്നോട്ട് നീങ്ങിയത്. ഒമാൻ വിദേശകാര്യ മന്ത്രാലയവും ഇതിനായി ശ്രമം നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.