ഡി.വൈ.എഫ്.ഐ, ആർ.എസ്.എസ് പ്രവർത്തകർക്ക് പരിക്ക് അടൂർ: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് തൂവയൂർ മാഞ്ഞാലി ജങ്ഷനിലുണ്ടായ സംഘർഷത്തിൽ ഡി.വൈ.എഫ്.ഐ, ആർ.എസ്.എസ് പ്രവർത്തകർക്ക് പരിക്കേറ്റു. ആർ.എസ്.എസ്--ബി.ജെ.പി പ്രവർത്തകരായ മാഞ്ഞാലി അരയാലപ്പുറം ഉഷസ്സിൽ ശരത് എസ്. പിള്ള (25), അരവിന്ദ്, മാഞ്ഞാലി സ്വദേശി അരുൺ (23), ഡി.വൈ.എഫ്.ഐ പ്രവർത്തകനായ മാഞ്ഞാലി സുരേഷ് ഭവനത്തിൽ സുനിൽ കുമാർ (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ഏനാത്ത് പൊലീസ് ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ആർ.എസ്.എസ്--ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ നാലു പേർക്കെതിരെയും മറ്റ് കണ്ടാലറിയാവുന്ന 20 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെയും ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മർദിച്ചതിന് ആറ് ആർ.എസ്.എസ് പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്. മാഞ്ഞാലി ജങ്ഷനിൽ പൊക്കവിളക്കിൽ കൊടികെട്ടിയതിനെച്ചൊല്ലിയാണ് തർക്കം ഉണ്ടായത്. തിങ്കളാഴ്ച രാത്രി 9.30ന് മാഞ്ഞാലി ജങ്ഷനിൽ ഇരുകൂട്ടരും തമിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ആർ.എസ്.എസ് പ്രവർത്തകർ പൊക്ക വിളക്കിൽ കെട്ടിയ കൊടി ഡി.വൈ.എഫ്.ഐക്കാർ അഴിക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് കൊടിതോരണങ്ങൾ കെട്ടുകയായിരുന്ന ആർ.എസ്.എസ് പ്രവർത്തകർ ഇത് തടയാൻ ശ്രമിച്ചതോടെ സംഘർഷത്തിലെത്തി. സംഘർഷസാധ്യത കണക്കിലെടുത്ത് പൊലീസ് പിക്കറ്റും ഇവിടെ ഏർപ്പെടുത്തി. സംഘർഷം നിലനിൽക്കുന്ന മണ്ണടി, സമീപ പ്രദേശങ്ങളിൽ പൊതുസ്ഥലത്തെ കൊടിതോരണങ്ങൾ പൊലീസ് നീക്കി. പൊലീസ് പേട്രാളിങ്ങും ശക്തമാക്കി. ശോഭായാത്ര അടൂർ: അടൂരിൽ ബാലഗോകുലം വിവിധ മണ്ഡലങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. പെരിങ്ങനാട് മണ്ഡലത്തിൽ മിത്രപുരം, പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രം, മേലൂട്, ബാലാശ്രമം, കുന്നത്തൂക്കര ദേവീക്ഷേത്രം എന്നിവിടങ്ങളിൽനിന്നുള്ള ശോഭായാത്രകൾ ചേന്നമ്പള്ളി ധർമശാസ്താക്ഷേത്രത്തിൽ സംഗമിച്ച് മഹാശോഭായാത്രയായി തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിൽ സമാപിച്ചു. അടൂർ ടൗൺ, മൂന്നാളം, അയ്യപ്പൻപാറ, കരുവാറ്റ, ധർമപുരം, പന്നിവിഴ എന്നിവിടങ്ങളിൽനിന്നുള്ള ശോഭായാത്രകൾ പഴയ ൈപ്രവറ്റ് സ്റ്റാൻഡിനു സമീപം സംഗമിച്ച് മഹാശോഭയാത്രയായി പാർഥസാരഥി ക്ഷേത്രത്തിൽ സമാപിച്ചു. ഏഴംകുളം മണ്ഡലത്തിൽ പുതുമല, അമ്പാടി, ഏഴംകുളം, ഉടയോൻമുറ്റം, നെടിയത്തുപടി, അയോധ്യ നഗർ, അറുകാലിക്കൽ, മാങ്കൂട്ടം, കുന്നിന്മേൽ ക്ഷേത്രം, നെടുമൺ, മങ്ങാട് എന്നിവിടങ്ങളിലെ ശോഭായാത്രകൾ അറുകാലിക്കൽ മഹാദേവർ ക്ഷേത്രത്തിൽ സംഗമിച്ച് മഹാശോഭായാത്രയായി ഏഴംകുളം ദേവീക്ഷേത്രത്തിൽ സമാപിച്ചു. പറക്കോട് മണ്ഡലത്തിൽ ചിരണിക്കൽ, പറക്കോട്, കോട്ടമുകൾ, മാണിക്യമല, മുല്ലൂർകുളങ്ങര എന്നിവിടങ്ങളിലെ ശോഭായാത്രകൾ മുല്ലൂർകുളങ്ങരയിൽ സംഗമിച്ച് മഹാശോഭായാത്രയായി പറക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിലും ആനന്ദപ്പള്ളി മണ്ഡലത്തിൽ പോത്രാട് പരബ്ര ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് ഇളയപ്പൻ ക്ഷേത്രത്തിലും തെങ്ങമം മണ്ഡലത്തിൽ കൈതക്കൽ വിഷ്ണു മഹേശ്വരക്ഷേത്രത്തിൽനിന്ന് വെള്ളച്ചിറ വഴി കൈതക്കൽ ദേവീക്ഷേത്രത്തിലും തെങ്ങമം കുളമുള്ളതിൽ ദേവീക്ഷേത്രത്തിൽനിന്ന് കണ്ണമ്പള്ളി ദേവീക്ഷേത്രം വഴി തോട്ടുവ ഭരണിക്കാവ് ദേവീക്ഷേത്രംവരെയും ശോഭയാത്രകൾ നടന്നു. പള്ളിക്കൽ മണ്ഡലത്തിൽ തെങ്ങുംതാര ആലുമ്മൂട് വി.എം.സി. ജങ്ഷൻ, പുള്ളിപ്പാറ, ഗുരുമന്ദിരം, കോയിക്കൽ ക്ഷേത്രം എന്നിവിടങ്ങളിൽനിന്ന് ശോഭായാത്രകൾ ആലുമ്മൂട് ജങ്ഷനിൽ സംഗമിച്ച് പഴകുളത്തെത്തി ഉമാമഹേശ്വര ക്ഷേത്രത്തിലെ ശോഭായാത്രയുമായി സംഗമിച്ച്്്്്്് മഹാശോഭയാത്രയായി പഴകുളം പുന്തലവീട്ടിൽ ക്ഷേത്രത്തിൽ സമാപിച്ചു. പയ്യനല്ലൂരിൽ പഞ്ചായത്ത് ജങ്ഷനിൽനിന്ന് തുടങ്ങി മായയക്ഷിക്കാവ് ക്ഷേത്രത്തിലും ഹിരണ്യനല്ലൂർ ക്ഷേത്രത്തിൽനിന്ന് തെങ്ങിനാൽവഴി തിരികെ ക്ഷേത്രത്തിലും പള്ളിക്കൽ കണ്ഠാളസ്വാമി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ശോഭായാത്ര ഗണപതിക്ഷേത്രത്തിലും സമാപിച്ചു. ഏറത്ത് മണ്ഡലത്തിൽ മണക്കാല മരങ്ങാട്ട് ജങ്ഷനിൽനിന്ന് ആരംഭിച്ച് മണക്കാല കയ്പൂരി മലനട ദേവീക്ഷേത്രത്തിൽ സമാപിച്ചു. ചൂരക്കോട് ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിൽനിന്ന് ശോഭായാത്ര തുടങ്ങി തിരികെ ക്ഷേത്രത്തിലും ചൂരക്കോട് ശിവക്ഷേത്രത്തിൽനിന്ന് തുടങ്ങിയ ശോഭായാത്ര കുറ്റിയിൽ രാജരാജേശ്വരി ക്ഷേത്രത്തിലും സമാപിച്ചു. വയല ധർമശാസ്ത ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് ഗുരുമന്ദിരംവഴി തിരികെ ക്ഷേത്രത്തിൽ അവസാനിച്ചു. കടമ്പനാട് മണ്ഡലത്തിൽ മാഞ്ഞാലി മലങ്കാവ് ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് തൂവയൂർ തെക്ക് മഹർഷിമംഗലം മഹാദേവർ ക്ഷേത്രത്തിലും നിലക്കലിൽനിന്ന് തുടങ്ങി കടമ്പനാട് ക്ഷേത്രത്തിലും സമാപിച്ചു. ഗണേശവിലാസം ക്ഷേത്രത്തിൽനിന്നുള്ള ശോഭായാത്ര ചങ്ങമ്പടവം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലും മണ്ണടി മണ്ഡലത്തിൽ മണ്ണടി താഴത്ത് മാടൻതറയിൽനിന്ന് ആരംഭിച്ച് പുതിയകാവ് ക്ഷേത്രത്തിലും ദളവാ ജങ്ഷനിൽനിന്ന് ആരംഭിച്ച് മണ്ണടി ക്ഷേത്രത്തിലും ദേശക്കല്ലുമ്മൂട് നാഗരാജ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് തിരിച്ച്്്്്്് നാഗരാജ ക്ഷേത്രത്തിലും. മുടിപ്പുര ജങ്ഷനിൽനിന്ന് ആരംഭിച്ച്്്്്്്് നിലമേൽ എത്തി കന്നിമല, കന്നാട്ടുകുന്ന് മുക്ക്, എന്നിവിടങ്ങളിലെ ശോഭായാത്രയുമായി ചേർന്ന് മഹാശോഭയാത്രയായി കോട്ടക്കകത്ത് ശ്രീകൃഷ്ണക്ഷേത്രത്തിലും സമാപിച്ചു. മണ്ണടി വേലുത്തമ്പി ദളവ കൾച്ചറൽ ഫോറത്തിെൻറയും ബാലസംഘത്തിെൻറയും ആഭിമുഖ്യത്തിൽ മുടിപ്പുര ദേവീക്ഷേത്രത്തിൽനിന്ന് ആരംഭിച്ച കൃഷ്ണാഷ്ടമിഘോഷയാത്ര മണ്ണടി പഴയകാവ് ദേവീക്ഷേത്രം വഴി പഴയതൃക്കോവിൽ മഹാദേവർ ക്ഷേത്രത്തിൽ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.