തൊടുപുഴ: പീലിത്തിരുമുടി ചാർത്തിയ ഉണ്ണിക്കണ്ണന്മാരും ഗോപികമാരും വീഥികളിൽ അമ്പാടി തീർത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജില്ലയിലെമ്പാടും ശ്രീകൃഷ്ണ ജയന്തി കൊണ്ടാടി. വർണാഭ ഘോഷയാത്രകൾ അഷ്ടമിരോഹിണി ആഘോഷത്തിനു മിഴിവേകി. ഉറിയടി, നിശ്ചലദൃശ്യങ്ങൾ, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെയായിരുന്നു ഘോഷയാത്രകൾ. തൊടുപുഴയിൽ 45ലധികം സ്ഥലങ്ങളിൽ ശോഭായാത്ര നടന്നു. കാരിക്കോട് ദേവീക്ഷേത്രം, കാഞ്ഞിരമറ്റം ശ്രീമഹാദേവ ക്ഷേത്രം, മുതലിയാർമഠം മഹാദേവ ക്ഷേത്രം, മുതലക്കോടം മഹാദേവ ക്ഷേത്രം, ആരവല്ലിക്കാവ് ശ്രീഭഗവതി ക്ഷേത്രം, മണക്കാട് നരസിംഹസ്വാമി ക്ഷേത്രം, അണ്ണായിക്കണ്ണം, കാഞ്ഞിരംപാറ, ഒളമറ്റം, വണ്ടമറ്റം, മലങ്കര, കാട്ടോലി, തെക്കുംഭാഗം ശ്രീധർമശാസ്ത ക്ഷേത്രം, കാപ്പിത്തോട്ടം, പുതുപ്പരിയാരം എന്നിവിടങ്ങളിൽനിന്നുള്ള ശോഭായാത്രകൾ നഗരത്തിൽ സംഗമിച്ച് മഹാശോഭായാത്രയായി തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയിലെത്തി. മുട്ടം തയ്യക്കാവ് ദേവീക്ഷേത്രത്തിൽനിന്ന് നിശ്ചലദൃശ്യങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ശോഭായാത്ര നടന്നു. കാഞ്ഞാർ, കുടയത്തൂർ, കോളപ്ര, ശരംകുത്തി ശ്രീധർമശാസ്ത ക്ഷേത്രത്തിൽനിന്ന് കോളപ്ര ചക്കളത്തുകാവ് ക്ഷേത്രത്തിലേക്ക് മഹാശോഭായാത്ര നടത്തി. മൂലമറ്റം ഗണപതി ക്ഷേത്രത്തിൽനിന്ന് അറക്കുളം ശ്രീധർമശാസ്ത മഹാദേവ ക്ഷേത്രം, കരിക്കനാട്ട് ഉമാമഹേശ്വര ക്ഷേത്രം ആലിൻചുവട് നിന്നാരംഭിച്ച് അശോകക്കവലയിൽ സംഗമിച്ച് അറക്കുളം നെറ്റിക്കാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് മഹാശോഭായാത്ര നടന്നു. പടി. കോടിക്കുളം ചന്ദ്രപ്പിള്ളിക്കാവ് ദേവീക്ഷേത്രം, ഏഴല്ലൂർ ധർമശാസ്ത ക്ഷേത്രം, പാറപ്പുഴ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച് ശോഭായാത്രകൾ കുളത്തിങ്കൽ കവലയിൽ സംഗമിച്ച് മഹാശോഭായാത്രയായി പടി. കോടിക്കുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. നെടുങ്കണ്ടം: വെണ്ണ തിന്നുന്ന കണ്ണനെയും മണ്ണ് തിന്നുന്ന കണ്ണനെയും പ്രതീകാത്മകമായി ഉയർത്തിയും മണ്ണും മനസ്സും ശുദ്ധീകരിക്കുന്ന സന്ദേശം പകർന്നും മലയോര മേഖലയിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. വിവിധ ബാലഗോകുലങ്ങളുടെയും പട്ടം കോളനി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിെൻറയും ഭക്തസംഘടനകളുടെയും ആഭിമുഖ്യത്തിൽ നടന്ന ജയന്തി ആഘോഷത്തിെൻറ ഭാഗമായി കൃഷ്ണെൻറയും ഗോപികമാരുടെയും വേഷം കെട്ടിയ കുഞ്ഞുങ്ങൾ ഓടക്കുഴലൂതി നാടിനെ തൊട്ടുണർത്തി. നെടുങ്കണ്ടം, താന്നിമൂട്, ചക്കക്കാനം, കല്ലാർ, കരടിവളവ്, ചാറൽമേട്, ആശാരിക്കണ്ടം എന്നീ മേഖലകളിൽനിന്നുള്ള ഉപ ശോഭായാത്രകൾ നെടുങ്കണ്ടം ഉമാമഹേശ്വര ഗുരു ക്ഷേത്രാങ്കണത്തിൽ സംഗമിച്ച് മഹാശോഭായാത്രയായി ടൗൺ ചുറ്റി കിഴക്കേകവല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. തുടർന്ന് ഉറിയടി നടന്നു. ബാലഗ്രാം, ചോറ്റുപാറ, തേർഡ്ക്യാമ്പ്, സന്യാസിയോട, ശൂലപ്പാറ, പുഷ്പകണ്ടം, മുണ്ടിയെരുമ എന്നിവിടങ്ങളിൽനിന്നെത്തിയ ചെറുശോഭായാത്രകൾ തൂക്കുപാലത്ത് സംഗമിച്ച് മഹാശോഭായാത്രയായി മുണ്ടിയെരുമ പട്ടം കോളനി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തി സമാപിച്ചു. കട്ടപ്പന: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ കട്ടപ്പനയിൽ ശോഭായാത്ര നടത്തി. 17 സ്ഥലങ്ങളിൽനിന്ന് പുറപ്പെട്ട ശോഭായാത്രകൾ കട്ടപ്പന ടി.ബി ജങ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി ഇടുക്കിക്കവല ലക്ഷ്മീനാരായണ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. നഗരസഭ ചെയർമാൻ മനോജ് എം. തോമസ് പതാക കൈമാറി ശോഭായാത്രക്ക് തുടക്കം കുറിച്ചു. യൂത്ത് കോൺഗ്രസ് ധർണ നടത്തി ചെറുതോണി: ആലപ്പുഴ--മധുര ദേശീയപാതയുടെ ഭാഗമായ ചേലച്ചുവട് മുതൽ പെരിയാർവാലിവരെയുള്ള റോഡ് പൂർണമായും തകർന്നത് നന്നാക്കുന്നതിന് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ചേലച്ചുവട്ടിൽ ധർണ നടത്തി. പെരിയാർവാലി റോഡിൽ കഴിഞ്ഞ ദിവസം അഞ്ച് ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്. തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ജില്ലയിലെ പ്രധാന റോഡാണിത്. ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് ഇനിയും നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുന്നതിന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം യോഗം തീരുമാനിച്ചു. സെക്രട്ടറി അരുൺ ധനപാലൻ, ആർ.എൻ.ടി.സി ജില്ല സെക്രട്ടറി ടോമി നെല്ലിപ്പള്ളിൽ, പി.കെ. മോഹൻദാസ്, പി.ടി. ജയകുമാർ, യൂത്ത് കോൺഗ്രസ് നേതാക്കളായ ടിബിൻ ജോസ്, ടോണി തേക്കിലക്കാട്ട് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ ക്യാപ്ഷൻ TDL13 ആലപ്പുഴ--മധുര ദേശീയപാതയുടെ ഭാഗമായ ചേലച്ചുവട് മുതൽ പെരിയാർവാലിവരെയുള്ള റോഡ് പൂർണമായും തകർന്നുകിടക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.