നിയന്ത്രണരേഖക്ക്​ സമീപം യുവതിക്ക്​ ദുരൂഹസാഹചര്യത്തിൽ വെടിയേറ്റു

ശ്രീനഗർ: ജമ്മു-കശ്മീരിൽ നൗഷേര മേഖലയിലെ രജൗരി ജില്ലയിൽ . പൊഖാരി ഗ്രാമത്തിലെ റഹ്മത്ബി (35) വീടിന് പുറത്ത് ഉറങ്ങുേമ്പാഴാണ് കാലിൽ വെടിേയറ്റത്. വീട്ടുകാർ ഉടൻ ആശുപത്രിലേക്ക് മാറ്റി. നിയന്ത്രണരേഖയിൽ പാക് ഭാഗത്തുനിന്ന് വെടിനിർത്തൽ ലംഘനം നടന്നതായി വിവരമില്ലെന്ന് അധികൃതർ അറിയിച്ചു. എങ്കിലും അതിർത്തിക്കപ്പുറത്തുനിന്നുള്ള വെടിവെപ്പ് തള്ളാനാവില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം സന്ദർശനം സടത്തി നൗഷേര മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇവിടെ താമസിക്കുന്നവരുടെ സുരക്ഷയും ക്ഷേമപദ്ധതികളും ഉന്നതതല യോഗം വിളിച്ച് ചർച്ച െചയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.