ഇന്ത്യയുമായി ബന്ധം മെച്ചെപ്പടുത്താൻ പാകിസ്താന് താൽപര്യമില്ല -രാജ്നാഥ് സിങ് ശ്രീനഗർ: ഇന്ത്യയുമായി ബന്ധം മെച്ചെപ്പടുത്താൻ പാകിസ്താൻ താൽപര്യം കാണിക്കുന്നിെല്ലന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ജമ്മു-കശ്മീരിൽ പാകിസ്താൻ നിരന്തരം വെടിനിർത്തൽലംഘനം നടത്തുകയാണ്. സൈന്യവും ബി.എസ്.എഫും പാക് ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുന്നുണ്ട്. 2014 മുതൽ വർഷത്തിൽ 400ലേറെ എന്ന തോതിൽ പാകിസ്താൻ വെടിനിർത്തൽ ലംഘിക്കുന്നുണ്ട്. ഇത് അവസാനിപ്പിക്കണം; നാലുദിവസത്തെ സംസ്ഥാന സന്ദർശനത്തിനിടെ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും ഉപ മുഖ്യമന്ത്രി നിർമൽ സിങ്ങും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.