ആറന്മുള അഷ്​ടമിരോഹിണി വള്ളസദ്യ ഇന്ന്

കോഴഞ്ചേരി: ചരിത്രപ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ചൊവ്വാഴ്ച നടക്കും. ക്ഷേത്രമതില്‍ക്കകത്ത് രാവിലെ 11.30ന് എൻ.എസ്.എസ് പ്രസിഡൻറ് നരേന്ദ്രന്‍ നായര്‍ വള്ളസദ്യയുടെ ഉദ്ഘാടനം നിർവഹിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, കലക്ടര്‍ ആര്‍. ഗിരിജ തുടങ്ങിയവർ പങ്കെടുക്കും. അരലക്ഷത്തിലധികം ഭക്തർ പങ്കെടുക്കുന്ന വള്ളസദ്യക്കായി 351 പറ അരിയും വിഭവങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. അഷ്ടമിരോഹിണിയോടനുബന്ധിച്ച് വന്‍ സുരക്ഷാ സന്നാഹവും ഒരുക്കിയിട്ടുണ്ട്. ജലമേളയില്‍ പങ്കെടുക്കുന്ന പള്ളിയോടങ്ങളുടെ സുരക്ഷക്കായി പള്ളിയോട സേവാസംഘം ഏര്‍പ്പെടുത്തിയ ബോട്ടുകള്‍ മോട്ടോര്‍ ഘടിപ്പിച്ച വള്ളങ്ങള്‍, ഫയര്‍ഫോഴ്‌സ് യൂനിറ്റ് എന്നിവയും ക്ഷേത്രത്തിലെത്തുന്ന ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ പൊലീസി​െൻറയും ഗതാഗത സൗകര്യത്തിനായി കെ.എസ്.ആര്‍.ടി.സിയുടെയും സേവനവും ഏര്‍പ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.