മദ്യനയം: ആരാധനാലയങ്ങളും വിദ്യാലയങ്ങളും മാറ്റേണ്ട സ്ഥിതി -ചെന്നിത്തല കോട്ടയം: ഇടതു സർക്കാറിെൻറ മദ്യനയം മൂലം സംസ്ഥാനത്ത് വിദ്യാലയങ്ങളും ആരാധനാലയങ്ങളും മാേറ്റണ്ട സ്ഥിതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യനയത്തിൽ പ്രതിഷേധിച്ച് ഡി.സി.സി നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസത്തിെൻറ മറവിൽ മദ്യമുതലാളിമാരുമായി ഉണ്ടാക്കിയ ഗൂഢാലോചനയുടെ ഭാഗമാണ് പൂട്ടിയ ബാറുകൾ തുറന്നത്. ഇതിനു പിന്നിൽ വൻ അഴിമതിയുണ്ട്. പുതിയ മദ്യനയത്തിലൂടെ ബാർ മുതലാളിമാർക്ക് പ്രതിവർഷം 4000 കോടിയുടെ വരുമാനമുണ്ടാകും. ഇതിൽനിന്നുള്ള ലാഭത്തിൽ എത്ര സി.പി.എമ്മിന് കിട്ടുമെന്ന് അന്വേഷിക്കണം. നിത്യോപയോഗ സാധനങ്ങളുടെ വിലവർധിച്ചിട്ടും പനിബാധിച്ച് ആയിരങ്ങൾ ആശുപത്രിയിലായിട്ടും സർക്കാർ തിരിഞ്ഞുനോക്കിയിട്ടില്ല. അതിനിടെയാണ് ഒരുകാലത്തും ഉണ്ടാകാത്ത രീതിയിൽ ബാർ ഉടമകൾക്ക് എല്ലാവിധസൗകര്യവും സർക്കാർ ഒരുക്കുന്നത്.ഇടതുമുന്നണിക്ക് ഭരിക്കാൻ അറിയില്ലെന്നും സമരം ചെയ്യാൻ മാത്രമേ അറിയുള്ളൂവെന്നും തെളിയിച്ചതായും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് അഡ്വ. ജോഷി ഫിലിപ്പ് അധ്യക്ഷതവഹിച്ചു. ആേൻറാ ആൻറണി എം.പി, കെ.പി.സി.സി വക്താവ് ജോസഫ് വാഴയ്ക്കൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ലതിക സുഭാഷ്, കെ.പി.സി.സി സെക്രട്ടറിമാരായ ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ്, അഡ്വ.പി.എസ്. രഘുറാം, യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ. ജോസി സെബാസ്റ്റ്യൻ, മുൻ ഡി.സി.സി പ്രസിഡൻറുമാരായ ടോമി കല്ലാനി, കുര്യൻ ജോയി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.