മൂലമറ്റം: പ്ലസ് ടു വിദ്യാർഥിക്ക് മർദനമേറ്റ കേസിൽ മൂന്നുപേരെ കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മൂലമറ്റം ജലന്ധറിൽ താമസിക്കുന്ന കുരുവിനാൽവേലിൽ രാജുവിെൻറ മകനും തൊടുപുഴ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയുമായ അനന്തുവിനാണ് (18) മർദനമേറ്റത്. മൂലമറ്റം എ.കെ.ജി കോളനിയിൽ താമസിക്കുന്ന പടിപ്പുരക്കൽ ജിത്തു മോൻ (23), അറക്കുളം കാവുംപടി മുളക്കൽ വിഷ്ണു ജയൻ (22), മൂലമറ്റം പൊരിയത്ത് പറമ്പിൽ അഖിൽ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചിന് രാത്രിയാണ് അനന്തുവിന് മർദനമേറ്റത്. സർക്കാർ വാഹനത്തിെൻറ ചില്ല് തകർത്തു മൂലമറ്റം: പഞ്ചായത്ത് ഓഫിസ് മുറ്റത്ത് സൂക്ഷിച്ചിരുന്ന ജില്ല മണ്ണ് സംരക്ഷണ വകുപ്പിെൻറ വാഹനത്തിെൻറ ചില്ല് മദ്യക്കുപ്പിക്ക് അടിച്ച് തകർത്തു. ഞായറാഴ്ച രാത്രിയാണ് സംഭവം. പട്ടികജാതി വികസന വകുപ്പ്, പഞ്ചായത്ത് എന്നിവിടങ്ങളിലെ വാഹനങ്ങളും ഇവിടെയാണ് രാത്രി സൂക്ഷിക്കുന്നത്. ഇതിനായി ലക്ഷങ്ങൾ മുടക്കി അടുത്തകാലത്ത് ഷെഡും നിർമിച്ചിരുന്നു. രാത്രി േഗറ്റ് അടക്കാത്തതിനാൽ പഞ്ചായത്ത് ഓഫിസ് മുറ്റം കേന്ദ്രീകരിച്ച് മദ്യപാനവും മറ്റ് അനാശാസ്യ പ്രവർത്തനങ്ങളും പതിവാണെന്ന് സമീപവാസികൾ പറഞ്ഞു. PHOTO:: TDL11 jeap മൂലമറ്റത്ത് മണ്ണ് സംരക്ഷണ വകുപ്പിെൻറ വാഹനത്തിെൻറ ചില്ല് അടിച്ച് തകർത്തനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.