കുടിവെള്ള പൈപ്പ്​ പൊട്ടി; വീട്ടിലേക്ക്​ ജലം ഇരച്ചുകയറി

കുടിവെള്ള പൈപ്പ് പൊട്ടി; വീട്ടിലേക്ക് ജലം ഇരച്ചുകയറി കോട്ടയം: കുടിവെള്ള പൈപ്പ് ലൈൻ െപാട്ടി റോഡിൽനിന്ന് താഴ്ന്ന പ്രദേശത്തെ വീട്ടിലേക്ക് വെള്ളം ഇരച്ചുകയറി. കൊല്ലാട് നാൽക്കവല പറയൻതറ പ്രസാദി​െൻറ വീട്ടിലേക്കാണ് ജലമൊഴുകിയത്. തിങ്കളാഴ്ച രാവിലെ 10നാണ് സംഭവം. കൊല്ലാട്-മരതൂർ റോഡിലെ നിരവധി കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്നതിനു സ്ഥാപിച്ച വാട്ടർ അതോറിറ്റിയുടെ പൈപ്പാണ് പൊട്ടിയത്. തുടർന്ന് സമീപത്തെ കയ്യാലയുടെ ഇടയിൽനിന്ന് ചളിനിറഞ്ഞ ജലം വീട്ടിലെ മുറികളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഫ്രിഡ്ജ്, വാഷിങ് മെഷീൻ അടക്കം ഇലക്ട്രിക് ഉപകരണങ്ങൾ ഉയർത്തിവെച്ചതിനാൽ നാശനഷ്ടമുണ്ടായില്ല. പൈപ്പ് ലൈനിലൂടെ വെള്ളം ഒഴുകുന്നത് തടയാൻ പമ്പ് ഹൗസിലേക്ക് ഫോൺവിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് നേരിെട്ടത്തി പരാതി പറഞ്ഞതോടെ ഉച്ചക്ക് 12നാണ് ജലവിതരണം നിർത്തിയത്. പ്രസാദും ഭാര്യയും മക്കളും ചേർന്ന് മണിക്കൂറുകൾ പരിശ്രമിച്ചാണ് വെള്ളം കോരിക്കളഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.