മണർകാട്: കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം മണർകാട് സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സന്ദർശിച്ചു. ഉച്ചക്ക് രണ്ടിന് ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി, ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡൻറ് കെ.എം. തോമസ്, ഭുവനചന്ദ്രൻ, നോബിൾ മാത്യു തുടങ്ങിയ നേതാക്കൾക്കൊപ്പം ഭാര്യാ സമേതനായിട്ടാണ് അേദ്ദഹം എത്തിയത്. പള്ളിയങ്കണത്തിൽ കത്തീഡ്രൽ ഭാരവാഹികൾ സ്വീകരിച്ചു. ഇടവക മെത്രാപ്പോലീത്ത ഡോ. തോമസ് മാർ തിമോത്തിയോസ്, ഇടുക്കി ഭദ്രാസനാധിപൻ സക്കറിയാസ് മാർ പീലക്സിനോസ്, വികാരി ഇ.ടി. കുറിയാക്കോസ് കോർഎപ്പിസ്കോപ്പ ഇട്യാടത്ത്, ട്രസ്റ്റിമാരായ സി.എം. അച്ചൻകുഞ്ഞ് കിഴക്കേപറമ്പിൽ, ഷിബു എബ്രഹാം പോത്താനിക്കൽ, അജു മാത്യു മുണ്ടക്കൽ, സെക്രട്ടറി മാർക്കസ് പി. എബ്രഹാം പൊയ്കയിൽ, മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി കരിമ്പന്നൂർ, വൈസ് പ്രസിഡൻറ് ജോജി സി. ജോൺ, അംഗം പ്രസാദ് തോമസ് കുന്നേൽ, മറ്റ് ജനപ്രതിനിധികൾ, വൈദികർ തുടങ്ങിയവർ സ്വീകരണത്തിൽ പെങ്കടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മണർകാട് പള്ളി സന്ദർശിച്ചിരുന്നു. റൂട്ടുമാറിയുള്ള സ്വകാര്യ ബസിെൻറ പാച്ചിലിൽ കാൽനടക്കാരന് പരിക്ക് ഗാന്ധിനഗർ: ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാൻ റൂട്ടുമാറിയുള്ള സ്വകാര്യ ബസിെൻറ പാച്ചിലിൽ കാൽനടക്കാരനായ റിട്ട.ഹെഡ് കോൺസ്റ്റബിളിന് പരിക്ക്. വഴിയാത്രക്കാരനായ കുടയംപടി കുറ്റിക്കൽ വീട്ടിൽ ഇസ്മയിലിനാണ് ( 68 ) പരിക്കേറ്റത്. കോട്ടയം- സംക്രാന്തി -കുറുപ്പന്തറ റൂട്ടിൽ ഓടുന്ന സെൻറ് സ്റ്റീഫൻ ബസാണ് എളുപ്പത്തിനായി റൂട്ട്മാറി കോട്ടയം--കുടയംപടി- മെഡിക്കൽ കോളജ്-കുറുപ്പന്തറ റൂട്ടിലൂടെ യാത്ര ചെയ്തത്. പകൽ 11.30ഒാടെ കുടയംപടി ജങ്ഷനു സമീപത്തായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ ഇസ്മയിലിനെ നാട്ടുകാർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്ത് സ്വകാര്യ ബസ് കസ്റ്റഡിയിൽ എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.