വൈദ്യുതി മുടങ്ങും

തീക്കോയി: കെ.എസ്.ഇ.ബി തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തീക്കോയി പള്ളി വാതിക്കൽ ഭാഗത്ത് ടച്ചിങ് നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് സബ് എൻജിനീയർ അറിയിച്ചു. ഭാരതിവിലാസം ഗ്രന്ഥശാല ശതാബ്ദിക്ക് വർണാഭ തുടക്കം കോട്ടയം: കാരാപ്പുഴ ഭാരതിവിലാസം ഗ്രന്ഥശാലയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് വർണാഭ തുടക്കം. ആഘോഷങ്ങളുടെ ഭാഗമായി മാളികപ്പീടികയില്‍നിന്ന് തിരുവാതുക്കല്‍ കവലയിലേക്ക് സാംസ്‌കാരിക ഘോഷയാത്ര നടന്നു. തിരുവാതുക്കല്‍ ശ്രീനാരായണ ധര്‍മ സമിതി ഹാളില്‍ സമ്മേളനം നവലോകം സാംസ്‌കാരിക കേന്ദ്രം ചെയര്‍മാന്‍ വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻറ് വി.സി. മോഹനന്‍ അധ്യക്ഷതവഹിച്ചു. ശതാബ്ദി പ്രഖ്യാപനം ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രഫ. കെ.ആര്‍. ചന്ദ്രമോഹന്‍ നിര്‍വഹിച്ചു. ലോഗോയുടെ പ്രകാശനം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ടി.എം. മാത്യു നിര്‍വഹിച്ചു. മുതിര്‍ന്ന ഗ്രന്ഥശാല അംഗങ്ങളെയും മുന്‍കാല സാരഥികളെയും ആദരിക്കൽ മുന്‍മുനിസിപ്പല്‍ പ്രതിപക്ഷനേതാവ് എം.കെ. പ്രഭാകരന്‍ നിര്‍വഹിച്ചു. മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് സി.എന്‍. സത്യനേശന്‍, കൗണ്‍സിലര്‍മാരായ വി.വി. ഷൈല, അഡ്വ. പി.എസ്. അഭിഷേക്, ജ്യോതി ശ്രീകാന്ത്, നന്ദിയോട് ബഷീര്‍, പ്രസ് ക്ലബ് പ്രസിഡൻറ് സാനു ജോര്‍ജ്, ശാസ്ത്രസാഹിത്യ പ്രചാരകന്‍ ബി. ആനന്ദക്കുട്ടന്‍, ഗ്രന്ഥശാല സെക്രട്ടറി സി.എ. വിജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ ടി.എന്‍. മനോജ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ എം. മനോഹരന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ അധ്യാപികക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വേളൂര്‍ ഗവ. എല്‍.പി സ്‌കൂളിലെ പ്രഥമ അധ്യാപിക ശോഭനകുമാരിയെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.