മൂലമറ്റം: ഇടുക്കി ഡാമിലെ ജലനിരപ്പ് 2351.56 അടിയിലെത്തി. ഇത് കഴിഞ്ഞവർഷം ഇൗ സമയത്തേതിന് സമാനമാണ്. ജൂൺ, ജൂലൈ മാസങ്ങളിൽ പ്രതീക്ഷിച്ചത്ര മഴ ലഭിക്കാത്തതിനെ തുടർന്ന് ഡാമിലെ ജലനിരപ്പ് ഏറെ താഴ്ന്ന് പോയിരുന്നു. എന്നാൽ, ആഗസ്റ്റ് അവസാനവാരവും സെപ്റ്റംബർ ആദ്യ ദിനങ്ങളിലും ലഭിച്ച ശക്തമായ മഴയാണ് ഡാമിലെ ജലനിരപ്പ് ഉയരാൻ കാരണമായത്. വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. ഒക്ടോബർ രണ്ടാം വാരത്തോടെ തുലാമഴ ആരംഭിച്ച് നവംബർ അവസാനംവരെ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെ വന്നാൽ ഇടുക്കി ഡാമിലെ ജലനിരപ്പ് 65 ശതമാനത്തോളം എത്തിയേക്കും. നിലവിൽ 47.1 ശതമാനം വെള്ളമാണ് സംഭരണിയിലുള്ളത്. കേരളത്തിൽ ലഭിക്കുന്ന മഴയിൽ 32 ശതമാനത്തോളം തുലാമഴയാണ്. മുമ്പ് ഇടുക്കി ഡാമിൽ 80 ശതമാനത്തിലധികം ജലനിരപ്പ് എത്താറുണ്ടായിരുന്നു. എന്നാൽ, ഏതാനും വർഷങ്ങളായി സ്ഥിതിമാറി. ഇടുക്കിയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം 18.51 ശതമാനം മഴ കുറവാണ് ലഭിച്ചത്. 2059.9 മി.മീ. മഴ പ്രതീക്ഷിച്ചപ്പോൾ 1678.58 ശതമാനം മഴയെ ലഭിച്ചിട്ടുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.