പൊന്‍കുന്നം: പഴയ സഹപ്രവര്‍ത്തകരെ കണ്ടപ്പോള്‍ രാഷ്ട്രീയം മറന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം സി.പി.എം ഓഫിസില്‍. കൂരാലിയിലെ സി.പി.എം എലിക്കുളം ലോക്കല്‍ കമ്മിറ്റി ഓഫിസിലാണ് ഞായറാഴ്ച വൈകീട്ട് കണ്ണന്താനം എത്തിയത്. പൊന്‍കുന്നത്തെ സ്വീകരണം കഴിഞ്ഞ് പള്ളിക്കത്തോട്ടിലേക്ക് പോകും വഴി കൂരാലിയില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ സ്വീകരണത്തിന് ഇറങ്ങിയപ്പോഴാണ് കൂടെയുള്ളവരെ ഞെട്ടിച്ച് അദ്ദേഹം മുന്‍കാല സഹപ്രവര്‍ത്തകരെ കണ്ട് പാര്‍ട്ടി ഓഫിസിലേക്ക് ഓടിക്കയറിയത്. സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന്‍, ജില്ല പ്രസിഡൻറ് എന്‍. ഹരി എന്നിവരൊക്കെ ഒപ്പമുണ്ടായിരുന്നപ്പോഴാണ് സി.പി.എം ലോക്കല്‍ സെക്രട്ടറി എസ്. ഷാജി പാര്‍ട്ടി ഓഫിസിനുമുന്നില്‍ നില്‍ക്കുന്നത് കണ്ട് കണ്ണന്താനം അവിടേക്കെത്തിയത്. മുമ്പ് കാഞ്ഞിരപ്പള്ളി എം.എല്‍.എ ആയിരുന്നപ്പോള്‍ എലിക്കുളത്ത് ഒപ്പം പ്രവര്‍ത്തിച്ച ഷാജിയെ കെട്ടിപ്പിടിച്ച് കണ്ണന്താനം പാര്‍ട്ടി ഓഫിസിനുള്ളില്‍ കയറി. എല്ലാവരോടും കുശലം പറഞ്ഞാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.