മുല്ലപ്പെരിയാർ അണക്കെട്ടിൽ ദേശീയ സുരക്ഷസേനയുടെ പരിശോധന ഇന്ന്​

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ദേശീയ സുരക്ഷസേനയുടെ (എൻ.എസ്.ജി) പരിശോധന തിങ്കളാഴ്ച നടക്കും. സേനയുടെ കമാൻഡൻറ് പോൾസൺ ജോസഫി​െൻറ നേതൃത്വത്തിൽ 20 അംഗ സംഘമാണ് അണക്കെട്ട് സന്ദർശിച്ച് സുരക്ഷ വിലയിരുത്തുക. മുല്ലപ്പെരിയാർ അണക്കെട്ടി​െൻറ സുരക്ഷക്കായി 125 അംഗ പൊലീസ് സേനയാണ് ഇപ്പോഴുള്ളത്. അണക്കെട്ടി​െൻറ സുരക്ഷ ചുമതലയിൽനിന്ന് കേരള പൊലീസിനെ നീക്കി പകരം കേന്ദ്രസേനയെ നിയോഗിക്കണമെന്ന തമിഴ്നാടി​െൻറ ആവശ്യം നിലനിൽക്കെയാണ് കേന്ദ്രസേനയുടെ പരിശോധന. ചെന്നൈയിൽനിന്നെത്തുന്ന സംഘം തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ട് സന്ദർശിച്ചശേഷമാണ് തേക്കടിയിലെത്തുക. തേക്കടിയിൽനിന്ന് തമിഴ്നാട് ബോട്ടിൽ അണക്കെട്ടിലേക്ക് പോകുന്ന സംഘം അണക്കെട്ടി​െൻറ വിവിധ ഭാഗങ്ങളിലുള്ള കേരള പൊലീസി​െൻറ സുരക്ഷജോലികൾ വിലയിരുത്തും. രണ്ടുവർഷം മുമ്പാണ് ദേശീയ സുരക്ഷസേന മുല്ലപ്പെരിയാർ അണക്കെട്ടിൽ സന്ദർശനം നടത്തിയത്. രാജ്യത്ത് വിധ്വംസക പ്രവർത്തനങ്ങളുടെ ഭാഗമായി അണക്കെട്ടുകൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഭീഷണി മുൻകൂട്ടി കണ്ടെത്തി തടയുകയാണ് സുരക്ഷസേനയുടെ ലക്ഷ്യം. സേനാംഗങ്ങൾക്കൊപ്പം വിവരങ്ങൾ നൽകാൻ കേരളത്തിലെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും അണക്കെട്ടിലെത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.