കടുത്തുരുത്തി: കാസർകോട് സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെള്ളൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് കാസർകോട് പൊലീസിനു കൈമാറി. പെരുവ കുന്നപ്പള്ളി മുതിരക്കാലായിൽ അരുൺകുമാറിനെയാണ് (അമ്പിളി -43) അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പ് കാസർകോട് സ്വദേശിനിയായ യുവതി അരുൺകുമാർ പീഡിപ്പിച്ചെന്നുകാട്ടി കാസർകോട് വിദ്യാനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് കാസർകോട് ജില്ല വനിത സെൽ മേധാവിയുടെ നിർദേശാനുസരണം വെള്ളൂർ എസ്.ഐ കെ.ആർ. മോഹൻദാസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുന്നപ്പിള്ളിയിലെ ഇയാളുടെ വീടിനടുത്ത് നിന്നാണ് പിടികൂടിയത്. ഇയാൾ പരാതിക്കാരിയായ സ്ത്രീയിൽനിന്ന് 18 ലക്ഷം രൂപ കൈക്കലാക്കിയതായി പരാതിയുള്ളതായും പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ വഞ്ചനക്കുറ്റത്തിന് വെള്ളൂർ, ആലപ്പുഴ സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടെന്നും നിലവിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതാണെന്നും പൊലീസ് അറിയിച്ചു. 2016 നവംബറിൽ കുന്നപ്പിള്ളി പുലിക്കുഴിയിൽ രഞ്ജു ജോർജും അരുൺകുമാറും ചേർന്ന് വിദേശത്ത് സ്ഥിരതാമസവും ജോലിയും വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽനിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാസർകോട് നിന്നെത്തിയ വനിത സെൽ സി.ഐയുടെയും എസ്.ഐയുടെയും നേതൃത്വത്തിലാണ് പ്രതിയെ കൊണ്ടുപോയത്. വൈദ്യുതി മുടങ്ങും എരുമേലി: 11 കെ.വി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ എരുമേലി ടൗണ്‍, ചരള, കനകപ്പലം, പാത്തിക്കകാവ്, കാരിത്തോട്, കരിമ്പിന്‍തോട് എന്നിവിടങ്ങളില്‍ തിങ്കളാഴ്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.