കോട്ടയം: മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായുള്ള സന്നദ്ധപ്രവർത്തനങ്ങൾക്ക് ജനകീയ തുടക്കം. മീനന്തറയാറിെൻറ പ്രധാന കൈവഴിയുടെ ഭാഗമായ അയർക്കുന്നം പഞ്ചായത്തിലെ മുണ്ടിത്തോട്, ചൊറിച്ചിത്തോട് എന്നിവിടങ്ങളിൽ ജനപങ്കാളിത്തത്തോടെയുള്ള ശ്രമദാനത്തിനാണ് ഞായറാഴ്ച തുടക്കമായത്. ഇതിനൊപ്പം അമയന്നൂർ ചപ്പാത്തിനടുത്തുള്ള തോട് സംയോജിപ്പിക്കുകയും ചെയ്തു. ഡോ. ജോജി ടി. സെബാസ്റ്റ്യൻ, രാജു കൊറ്റത്തിൽ എന്നിവർ എട്ടടി വീതിയിൽ സ്ഥലം തോട് സംയോജിപ്പിക്കാനായി വിട്ടുനൽകി. തുടർന്ന് യന്ത്രസഹായത്തോടെ തോടിനെ വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചു. കോഒാഡിനേറ്റർ അഡ്വ.കെ. അനിൽകുമാർ ആമുഖ സംഭാഷണം നടത്തി. സ്ഥലം ഉടമയായ ഡോ. ജോജി ടി. സെബാസ്റ്റ്യനും അയർക്കുന്നം മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് കെ.കെ. ജോസഫും ചേർന്ന് ശ്രമദാനങ്ങൾക്ക് തുടക്കം കുറിച്ചു. വൈകുന്നേരത്തോടെ ഈ ഭാഗത്തു കൂടി തോട്ടിൽ വെള്ളമൊഴുകി തുടങ്ങി. മുണ്ടിത്തോടും ചൊറിച്ചിത്തോടും ഉൾപ്പെടെ രണ്ടര കി.മീ. നീളത്തിൽ തോട്ടിൽ തടസ്സങ്ങളും ൈകയേറ്റങ്ങളും നീക്കി നീരൊഴുക്ക് സാധ്യമാക്കിയ ശ്രമദാനം ഡി.വൈ.എഫ്.ഐ നേതൃത്വത്തിലാണ് നടന്നത്. ജില്ലയിലെ സാമൂഹിക സാംസ്കാരിക പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തിൽ അമയന്നൂർ മഹാദേവക്ഷേത്രത്തിെൻറ ആറാട്ടുകടവ് വൃത്തിയാക്കുന്ന പ്രവൃത്തിയും ഇതോടൊപ്പം ആരംഭിച്ചു. പ്രമുഖ പ്രകൃതികൃഷി പ്രചാരകൻ കെ.എം. ഹിലാൽ ഉദ്ഘാടനം നിർവഹിച്ചു. ഡോ.എസ്. രാമചന്ദ്രൻ, ജോർജ് തറപ്പേൽ, പ്രഫ. ഉണ്ണികൃഷ്ണൻ, പള്ളിക്കോണം രാജീവ്, കെ. ബിനു, രമേശ് കൈലാറ്റിൽ, കൃഷ്ണൻ നമ്പൂതിരി, സിജി തോമസ്, എ.വി. ഫിലിപ്പ് എന്നിവർ സംസാരിച്ചു. ഹരിതസേന അംഗങ്ങളായ ജയകുമാർ വടവാതൂർ, പ്രസാദ് ഞവരൂർ, ഷിബു, മധു കുന്നമ്പള്ളി തുടങ്ങിയവർ ശുചീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആറാട്ടുകടവ് മുതൽ അമയന്നൂർ സ്പിന്നിങ് മിൽവരെയുള്ള ശുചീകരണപ്രവർത്തനങ്ങൾ അടുത്തദിവസം പൂർത്തിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.