'ഗ്രാമങ്ങളിൽ' ഒാണം ആഘോഷിച്ച്​ 216 പേർ

കോട്ടയം: ഉത്തരവാദ ടൂറിസം മിഷൻ ഇത്തവണ 'ഒാണാഘോഷവും'ഒരുക്കി. വിദേശികള്‍ക്കും സ്വദേശികള്‍ക്കും നാട്ടിന്‍പുറങ്ങളിലെത്തി ഓണസദ്യയില്‍ പങ്കെടുക്കാനും ഓണക്കളികള്‍ കാണാനുമായി ഒാണത്തിനു പ്രത്യേക പാക്കേജാണ് ഒരുക്കിയത്. 'നാട്ടില്‍ പുറങ്ങളില്‍ ഓണം ഉണ്ണാം, ഓണസമ്മാനങ്ങള്‍ വാങ്ങാം'എന്ന പരിപാടി ഇൗ 30വരെ തുടരും. ഒാണവുമായി ബന്ധപ്പെട്ട് രണ്ട് പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. ഗ്രാമയാത്ര എന്ന പാക്കേജിന് 4500-5000 രൂപയാണ് ഇൗടാക്കുന്നത്. കായൽ കനാലിലൂടെ സഞ്ചാരം, ഒാണസദ്യ, മുണ്ട് അടക്കം ഒാണസമ്മാനം, അമ്മത്തിരി, നെറ്റിപ്പടം എന്നിവയും സഞ്ചാരികൾക്ക് നൽകുന്നത്. ഇതിനൊപ്പം കയര്‍ നിര്‍മാണം, മീന്‍പിടിത്തം, കള്ളുചെത്ത്, തെങ്ങുകയറ്റം, മണ്‍പാത്ര നിര്‍മാണം എന്നിവയും ഓണക്കളികളും കലാരൂപങ്ങളും സഞ്ചാരികളെ പരിചയപ്പെടുത്തുന്നുണ്ട്. മറ്റ് പാക്കേജുകൾക്ക് ഒരു കുടുംബത്തിന് അല്ലെങ്കില്‍ നാലംഗ സംഘത്തിന് 2000 മുതൽ 8000 രൂപവരെയാണ് ചെലവ്. കഴിഞ്ഞദിവസംവരെ ഒാണപാക്കേജി​െൻറ ഭാഗമായി 216 പേരാണ് എത്തിയത്. ഇതിൽ 68 പേർ വിദേശികളും 60 മലയാളികളും 68 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നുമുള്ളവരുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.