ഭരണഘടന അംഗീകരിച്ച മുസ്​ലിം വ്യക്തി നിയമം നിലനിൽക്കും ^അഡ്വ. ഹാരിസ്​ ബീരാൻ

ഭരണഘടന അംഗീകരിച്ച മുസ്ലിം വ്യക്തി നിയമം നിലനിൽക്കും -അഡ്വ. ഹാരിസ് ബീരാൻ ഭരണഘടന അംഗീകരിച്ച മുസ്ലിം വ്യക്തി നിയമം നിലനിൽക്കും -അഡ്വ. ഹാരിസ് ബീരാൻ കൊല്ലം: മുസ്ലിം വ്യക്തി നിയമം ഭരണഘടന അംഗീകരിച്ചതാണെന്നും അതിൽ ഇടപെടുകയില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും പ്രമുഖ അഭിഭാഷകൻ ഹാരിസ് ബീരാൻ പറഞ്ഞു. 'മുത്തലാഖും സുപ്രീംകോടതി വിധിയും' വിഷയത്തിൽ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ കൊല്ലത്ത് സംഘടിപ്പിച്ച ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായനേതാക്കളും മത പണ്ഡിതന്മാരും ഇക്കാര്യത്തിൽ പക്വമായ അവബോധം സമുദായത്തിന് നൽകണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണഘടനയും ഇസ്ലാമിക ശരീഅത്തും എന്ന പ്രബന്ധം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് എം.എ. സമദ് മോഡറേറ്ററായിരുന്നു. തലാഖ്, ഫസ്ഖ് തുടങ്ങിയ വിഷയങ്ങളിൽ സി.എ. മൂസാമൗലവി ക്ലാസുകൾ അവതരിപ്പിച്ചു. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അധ്യക്ഷതവഹിച്ചു. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പ്രമേയങ്ങൾ അവതരിപ്പിച്ചു. കെ.പി. അബൂബക്കർ ഹസ്രത്ത് ദുആക്ക് നേതൃത്വം നൽകി. സമാപന സമ്മേളനം എൻ.കെ. േപ്രമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. മുത്തലാഖ് വിവാദം ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ഗൂഢനീക്കമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷ​െൻറ മികച്ച പാർലമെേൻററിയനുള്ള ഉപഹാരം ജമാഅത്ത് ഫെഡറേഷൻ താലൂക്ക് പ്രസിഡൻറും അസീസിയ ഗ്രൂപ് ചെയർമാനുമായ അബ്ദുൽ അസീസ് നൽകി. ഡോ. എ. യൂനുസ്കുഞ്ഞ്, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, ആസാദ് റഹീം, പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, എ.കെ. ഉമർ മൗലവി, കടയ്ക്കൽ ജുനൈദ്, കരമന മാഹീൻ, കെ.എച്ച്. മുഹമ്മദ് മൗലവി, മുഹമ്മദ് സക്കീർ, കെ.ഇ. പരീദ്, കണ്ണനല്ലൂർ നിസാമുദ്ദീൻ, പ്രഫ. വൈ. മുഹമ്മദ് കുഞ്ഞ്, വൈ.എം. ഹനീഫാ മൗലവി, ഉമയനല്ലൂർ നാസറുദ്ദീൻ, നെടുമങ്ങാട് അബ്ദുൽ സലാം, പനച്ചമൂട് ലിയാക്കത്തലി, താജുദ്ദീൻ, തലവരമ്പ് സലീം, എം.എ. അസീസ്, മുണ്ടക്കയം ഹുസൈൻ മൗലവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.