ആറന്മുള: ഉത്രട്ടാതി ജലോത്സവത്തില്‍ പൂവത്തൂര്‍ കിഴക്ക് പള്ളിയോടത്തിന് മന്നം ട്രോഫി. പമ്പയുടെ ഇരുകരയിലായി അണിനിരന്ന ആയിരങ്ങളുടെ ആരവങ്ങൾക്കിടെ വഞ്ചിപ്പാട്ടിെൻറ താളത്തിനൊപ്പം ഒരുമെയ്യോടെ തുഴയെറിഞ്ഞ് എത്തിയാണ് പൂവത്തൂര്‍ കിഴക്ക് പള്ളിയോടം വിജയിയായത്. മത്സര വള്ളം കളിയില്‍ ബി ബാച്ചില്‍ 1350 മീറ്റർ 4.58.2 മിനിറ്റുകൊണ്ടാണ് ഇവർ തുഴഞ്ഞെത്തിയത്. 5.23.8 മിനിറ്റുമായി രണ്ടാമതെത്തിയ വന്മഴി പള്ളിയോടത്തിന് ഉത്രാടം തിരുനാള്‍ ട്രോഫിയും ലഭിച്ചു. ഇടപ്പാവൂര്‍ പള്ളിയോടം (5.24.6 മിനിറ്റ്) മൂന്നാം സ്ഥാനവും ഇടക്കുളം (5.25.5 മിനിറ്റ്) നാലാം സ്ഥാനവും നേടി. മംഗലം, തോട്ടപ്പുഴശ്ശേരി, റാന്നി, കീക്കൊഴൂര്‍ പള്ളിയോടങ്ങള്‍ ബി ബാച്ചില്‍ യഥാക്രമം അഞ്ച മുതല്‍ എട്ടുവരെ സ്ഥാനങ്ങളിലെത്തി. എ ബാച്ച് ഫൈനൽ മത്സരം റദ്ദാക്കി. എ ബാച്ചിലെ ഫൈനല്‍ മത്സരം ഉള്‍പ്പെടെ പാരമ്പര്യ ശൈലിയിലുള്ള ഹീറ്റ്സിെൻറയും മത്സരഫലം പ്രഖ്യാപിച്ചില്ല. എ ബാച്ചില്‍ ഹീറ്റ്സ് മത്സരങ്ങളില്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ എത്തിയ നാല് പള്ളിയോടങ്ങള്‍ മാലക്കര(4.35.3 മിനിറ്റ്), മാരാമണ്‍ (4.38.6 മിനിറ്റ്), ഇടയാറന്മുള (4.29.5 മിനിറ്റ്), മല്ലപ്പുഴശ്ശേരി(4.17.7 മിനിറ്റ്) എന്നിവയായിരുന്നു ഫൈനല്‍ മത്സരത്തിലേക്ക് െതരഞ്ഞെടുക്കപ്പെട്ടത്. എ ബാച്ച് ഫൈനല്‍ മത്സരത്തില്‍ ഫ്ലാഗ് ഓഫിനുമുമ്പ് മൂന്ന് പള്ളിയോടങ്ങള്‍ തുഴഞ്ഞ് നീങ്ങിയതായി റേസ് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഫൈനല്‍ മത്സരം റദ്ദുചെയ്തു. കീഴ്വന്മഴി, ഇടശ്ശേരിമല, തെക്കേമുറി, ഇടശ്ശേരിമല-കിഴക്ക് പള്ളിയോടങ്ങള്‍ യഥാക്രമം അഞ്ചുമുതല്‍ എട്ടുവരെ സ്ഥാനങ്ങളിലെത്തി. ബി ബാച്ചില്‍ പാരമ്പര്യ ശൈലിയില്‍ പാടിത്തുഴഞ്ഞെത്തിയ ഹീറ്റ്സായി തൈമറവുംകര, പൂവത്തൂര്‍ കിഴക്ക്, കീക്കൊഴൂര്‍-, വയലത്തല പള്ളിയോടങ്ങളെ െതരഞ്ഞെടുത്തു. ഇതേ ഹീറ്റ്സിലെ പൂവത്തൂര്‍ കിഴക്ക്, കീക്കൊഴൂർ, വയലത്തല പള്ളിയോടങ്ങള്‍ക്കാണ് മികച്ച ചമയത്തിനുള്ള ആര്‍. ശങ്കര്‍ ട്രോഫിയും. 52 പള്ളിയോടങ്ങളാണ് ഇത്തവണ മത്സരത്തിൽ സംബന്ധിച്ചത്. എ ബാച്ചിൽ ഒമ്പത് ഹീറ്റ്സുകളിലായി 35 പള്ളിയോടങ്ങളും ബി ബാച്ചിൽ അഞ്ച് ഹീറ്റ്സുകളിലായി 17 പള്ളിയോടങ്ങളും മത്സരിച്ചു. ഒാരോ പള്ളിയോത്തിെൻറയും സമയം രേഖപ്പെടുത്തി വേഗത കൂടിയ നാല് പള്ളിയോടങ്ങളെ വീതം ൈഫനലിലേക്ക് തെരെഞ്ഞടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.