റെയിൽ​േവ സ്​റ്റേഷനിൽനിന്ന്​ കണ്ടെത്തിയ പെൺകുട്ടികളെ സംരക്ഷിത കേന്ദ്രത്തിലേക്ക്​ മാറ്റി

കോട്ടയം: ചങ്ങനാശ്ശേരി റെയിൽേവ സ്റ്റേഷനിൽനിന്ന് ആർ.പി.എഫ് കസ്റ്റഡിയിലെടുത്ത് ചൈൽഡ് ലൈനിന് കൈമാറിയ ഒഡിഷ സ്വദേശികളായ പെൺകുട്ടികളെ സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. നാട്ടിലേക്ക് പോകാൻ പണമില്ലാതെ റെയിൽവേ സ്റ്റേഷനിലിരുന്ന പെൺകുട്ടികളെയാണ് ആർ.പി.എഫ് രക്ഷിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറിയത്. വ്യാഴാ‌ഴ്‌ച രാവിലെ 11ഒാടെ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ രണ്ടു പെൺകുട്ടികൾ മണിക്കൂറുകളായി ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ എ.എസ്.ഐ കെ.എസ് മണികണ്ഠ​െൻറ നേതൃത്വത്തിലെ സംഘം ഇരുവരെയും ചോദ്യംചെയ്യുകയായിരുന്നു. ഒറിയ മാത്രമാണ് പെൺകുട്ടികൾക്ക് അറിയാമായിരുന്നത്. ദ്വിഭാഷിയുടെ സഹായത്തോടെ പൊലീസ് ചോദ്യംചെയ്തതോടെ ഇവർ കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മേയിലാണ് ഇരുവരും ചങ്ങനാശ്ശേരിയിലെ ഒരു വീട്ടിൽ ജോലിക്കെത്തിയത്. ജോലിസ്ഥലത്ത് ക്രൂരപീഡനം അനുഭവപ്പെട്ടതോടെ ഇവർ വീട്ടിൽനിന്ന് രക്ഷപ്പെടാൻ തീരുമാനിച്ചു. തുടർന്ന് വ്യാഴാ‌ഴ്‌ച രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയ ഇവർ റെയിൽവേ സ്റ്റേഷനിൽ എത്തി. തുടർന്ന് പ്ലാറ്റ്‌ഫോമിൽ വിശ്രമിക്കുകയായിരുന്നു. ൈകയിൽ പണമില്ലാത്തതിനാലും ഭാഷ അറിയാത്തതിനാലും ഇരുവരും സ്റ്റേഷനിൽ തന്നെ ഇരുന്നു. ഇതിനിടെയാണ് ആർ.പി.എഫ് സംഘം പെൺകുട്ടികളെ കണ്ടെത്തി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കുമുന്നിൽ ഹാജരാക്കിയത്. തുടർന്ന് ചങ്ങനാശ്ശേരി പ്രത്യാശ ഭവൻ അഭയകേന്ദ്രത്തിലേക്ക് പ്രായപൂർത്തിയാകാത്ത ഇൗ പെൺകുട്ടികളെ മാറ്റി. വേദഗിരിയിൽനിന്ന് കാണാതായ ബിഹാർ സ്വദേശിയെ ഹൈദരാബാദിൽ കണ്ടെത്തി കോട്ടയം: വേദഗിരി കെ.എസ്.ഇ ലിമിറ്റ‌ഡ് കമ്പനിയിൽനിന്ന് കാണാതായ ബിഹാർ സ്വദേശിയെ ഹൈദരാബാദിൽ കണ്ടെത്തി. ബിഹാർ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ സിൻഗാഹ ഗ്രാമത്തിൽ മാമേശ്വർ ഗിരിനെയാണ് (42) കോട്ടയം ‌ഡിവൈ.എസ്.പി സക്കറിയ മാത്യുവി​െൻറ നേതൃത്വത്തിലെ അന്വേഷണസംഘം കണ്ടെത്തിയത്. 2011 ഒക്ടോബർ 9ന് വേദഗിരിയിൽനിന്ന് അപ്രത്യക്ഷനായ ഇയാൾ ഹൈദരാബാദ് മറീനബാദ് വി.എം.ജി കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിൽ ഹാജരാക്കി. കോടതി ഇയാളെ സ്വതന്ത്രനായി വിട്ടയച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് ഹൈദരാബാദിലേക്ക് പോയതെന്നും പരാതിയില്ലെന്നും ഇയാൾ കോടതിയെ അറിയിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.