തൊടുപുഴ: സുഗന്ധവ്യഞ്ജന കൃഷിരീതി പഠിക്കാനും ഏലത്തിെൻറ ഇലക്ട്രോണിക് ലേല സംവിധാനം പരീക്ഷിക്കാനും ലക്ഷ്യമിട്ട് ജമ്മു-കശ്മീർ കൃഷിമന്ത്രി ഗുലാംനബി ലോണിെൻറ നേതൃത്വത്തിൽ വിദഗ്ധ സംഘം കേരളത്തിലെത്തി. പ്രിൻസിപ്പൽ കൃഷി സെക്രട്ടറി സന്ദീപ്മാർ നായിക്, കൃഷി ഡയറക്ടർ അൽത്താഫ് അൻഡ്രാലി, അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ രാഗേഷ് കജൂരിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിയാഴ്ച കൊച്ചിയിലെത്തിയത്. കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ, സ്പൈസസ് ബോർഡ് ചെയർമാൻ ഡോ. ജയതിലക്, സെക്രട്ടറി സിദ്ധാരാമപ്പ, അസി. ഡയറക്ടർ രാമലിംഗം, മാർക്കറ്റിങ് ഡയറക്ടർ പി.എം. സുരേഷ്, ആർ.ഡി. ഡയറക്ടർ രമശ്രീ, കൃഷി ഡയറക്ടർ എ.എം. സുനിൽ, അഡീഷനൽ ഡയറക്ടർ എസ്. ജനാർദനൻ, എറണാകുളം പ്രിൻസിപ്പൽ കൃഷി ഓഫിസർ എം. ശ്രീദേവി എന്നിവർ ഇവരുമായി കൂടിക്കാഴ്ച നടത്തി. സുഗന്ധവ്യഞ്ജനങ്ങൾ സംബന്ധിച്ച് സാങ്കേതിക കാര്യങ്ങൾ പഠിക്കാൻ ഉദ്യോഗസ്ഥരുടെയും കർഷകരുടെയും അന്തർസംസ്ഥാന പരിശീലന പരിപാടികൾ നടത്താൻ ഉദ്ദേശിക്കുന്നതായും മന്ത്രി ഗുലാംനബി ലോൺ കൂടിക്കാഴ്ചക്ക് ശേഷം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.