മണർകാട്​ പള്ളിയിലെത്തിയ പ​ത്ത്​ വ​യ​സ്സു​കാ​രൻ മു​ങ്ങിമ​രി​ച്ചു

കോട്ടയം: അമ്മക്കൊപ്പം മണർകാട് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിനെത്തിയ പത്ത് വയസ്സുകാരൻ മുങ്ങിമരിച്ചു. പള്ളിമുറ്റത്തോടുചേർന്ന കുളത്തിലാണ് ആലപ്പുഴ കലക്ടറേറ്റിനുസമീപം സോണി വില്ലയിൽ സോളമ​െൻറ മകൻ മനു സോളമൻ (10) മുങ്ങിത്താഴ്ന്നത്. വെള്ളിയാഴ്ച പുലർച്ച അഞ്ചിനായിരുന്നു ദുരന്തം. പള്ളിയിലെത്തുന്നവർ വിശ്വാസത്തി​െൻറ ഭാഗമായി കുളത്തിൽ ഇറങ്ങുന്നത് പതിവാണ്. ഇതനുസരിച്ച് സ്ത്രീകൾ കുളിക്കുന്ന കുളത്തിൽ അമ്മയോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു മനു. കുളികഴിഞ്ഞ് കരയിൽ കയറിയ മനുവിനെ വശത്ത് നിർത്തിയശേഷം തോർെത്തടുക്കാൻ അമ്മ പോയി. അമ്മയുടെ സഹോദരി ഉൾപ്പെടെ സംഭവസ്ഥലത്തുണ്ടായിരുന്നു. ഇതിനിടെ, വെള്ളത്തിലിറങ്ങിയ കുട്ടി കാൽവഴുതി മുങ്ങിത്താഴുകയായിരുെന്നന്ന് മണർകാട് പൊലീസ് പറഞ്ഞു. നീന്തൽ അറിയില്ലായിരുന്നു. തിരക്കും അനുഭവപ്പെട്ടിരുന്നു. സംഭവസ്ഥലത്ത് കൂടിനിന്നവരും കുളത്തിൽ കുളിച്ചവരും ചേർന്ന് കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.