ഈരാറ്റുപേട്ട^-വാഗമണ്‍ റോഡ് അറ്റകുറ്റപ്പണിക്ക് 50 ലക്ഷം അനുവദിച്ചു

ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് അറ്റകുറ്റപ്പണിക്ക് 50 ലക്ഷം അനുവദിച്ചു ഈരാറ്റുപേട്ട: ഈരാറ്റുപേട്ട--വാഗമണ്‍ റോഡി​െൻറ അടിയന്തര അറ്റകുറ്റപ്പണിക്ക് 50 ലക്ഷം രൂപ അനുവദിച്ചതായി പി.സി. ജോര്‍ജ് എം.എല്‍.എ അറിയിച്ചു. ഈരാറ്റുപേട്ട മുതല്‍ തീക്കോയി വരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണിക്ക് നേരേത്ത അനുവദിച്ച 25 ലക്ഷത്തിന് പുറമെയാണ് ഈ തുക. ഈ ഭാഗത്ത് നിർമാണം നടത്തിയിരുന്നെങ്കിലും റോഡ് വീണ്ടും തകര്‍ന്നതിനാല്‍ പ്രസ്തുത കരാറുകാരനെക്കൊണ്ടുതന്നെ തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍നിർമിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി നിര്‍മിക്കാനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്നും വിശദമായ പദ്ധതിരേഖ അനുമതിക്കായി സമര്‍പ്പിച്ചതായും എം.എല്‍.എ അറിയിച്ചു. 107​െൻറ നിറവിൽ ഗണക മുത്തശ്ശിക്ക് സ്വീകരണം കോട്ടയം: കേരള ഗണക മഹാസഭ പുതുപ്പള്ളി മൂന്നാം നമ്പർ ശാഖയുടെയും വനിതവേദിയുടെയും ആഭിമുഖ്യത്തിൽ അങ്ങാടി അരുണോദയം കളരിചികിത്സ ഒാഡിറ്റോറിയത്തിൽ ഒാണാഘോഷ കുടുംബസംഗമവും 107 വയസ്സ് പിന്നിടുന്ന ഗണക മുത്തശ്ശിക്ക് ആദരവും നൽകും. ശനിയാഴ്ച വൈകീട്ട് നാലിന് കെ.ജി.എം.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. ഷാജികുമാർ അധ്യക്ഷത വഹിക്കും. സമ്മേളനം പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് നിബു ജോൺ ഉദ്ഘാടനം െചയ്യും. കെ.ജി.എം.എസ് 20ാം നമ്പർ എലിക്കുളം ശാഖ അംഗമായ ഇളങ്ങുളം അക്കാട്ടുകുന്ന് കിഴേക്ക തയ്യിൽ പരേതനായ കുമാര​െൻറ ഭാര്യ പാർവതിയമ്മക്കാണ് (107) ആദരവും സ്വീകരണവും നൽകുന്നത്. ഇതോടൊപ്പം കലാകായിക മത്സരങ്ങളും പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് എൻഡോവ്മ​െൻറ് വിതരണവും കെ.ജി.എം.എസ് ശാഖയിലെ പ്രഗല്ഭരായ കലാകാരന്മാരുടെ കലാസന്ധ്യയും അരങ്ങേറും. ഗാന്ധിജിയെ നിശ്ശബ്ദമാക്കിയ വെടിയുണ്ടകൾ ഇപ്പോഴും രാജ്യത്തുണ്ട് ---എം.എം. ഹസൻ പാലാ: ഗാന്ധിജിയെ വെടിവെച്ചുകൊന്ന ഗോഡ്സെമാർ സ്വാതന്ത്ര്യം നേടി 70 കൊല്ലങ്ങൾക്ക് ശേഷവും ഈ രാജ്യത്ത് പൂർവാധികം ശകതിപ്രാപിച്ചു വരുന്നു എന്നത് ഭയാനകമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. പ്രഫ. കെ.എം. ചാണ്ടി അനുസ്മരണ സമ്മേളനം പാലായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.ജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി തോമസ് കുമ്പുക്കൽ സ്വാഗതവും വർക്കിങ് സെക്രട്ടറി കെ.സി. ചാണ്ടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.