കല്ലറ: കല്ലറ പഞ്ചായത്തിൽ ഭരണം നടത്തുന്ന യു.ഡി.എഫ് മുന്നണിയിൽനിന്ന് കേരള കോൺഗ്രസ് പുറത്തേക്ക്. െതരഞ്ഞെടുപ്പ് ധാരണയനുസരിച്ച് ലഭിച്ച പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്ഥാനം കേരള കോൺഗ്രസ് അംഗം വി.എം. തോമസ് രാജിവെച്ചു. കേരള കോൺഗ്രസ് യു.ഡി.എഫ് മുന്നണിബന്ധം അവസാനിപ്പിച്ചിരുെന്നങ്കിലും കല്ലറയടക്കം പഞ്ചായത്തുകളിൽ സംഖ്യം തുടരുകയായിരുന്നു. ഒരുമാസം മുമ്പ് പഞ്ചായത്തിലെ 12ാം വാർഡിൽ നടന്ന ഉപെതരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മത്സരിച്ചുവന്ന സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയതോടെ മുന്നണിബന്ധത്തിൽ വിള്ളൽ വിഴുകയായിരുന്നു. ഇരു പാർട്ടിയും സംസ്ഥാന നേതാക്കളെ വരുത്തി പ്രചാരണങ്ങളും സംഘടിപ്പിച്ചു. എന്നാൽ, ഉപെതരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയം നേടി. ഇതോടെ ഭരണത്തിലും പ്രശ്നങ്ങൾ ഉടലെടുക്കുകയായിരുന്നു. പഞ്ചായത്ത് ഭരണത്തിന് നൽകിയിരന്ന എല്ലാ പിന്തുണയും കേരള കോൺഗ്രസ് പിൻവലിച്ചതായി രാജിവെച്ചശേഷം വി.എം. തോമസ് അറിയിച്ചു. എം.എസ്.എഫ് പ്രതിഷേധിച്ചു കോട്ടയം: ഫാഷിസ്റ്റ് ഭീകരതക്കെതിരെ 'ഗോഡ്സെയുടെ തോക്കുകളുടെ ഇരകള്‍ ഇനിയാര്' എന്ന ചോദ്യമുയര്‍ത്തി എം.എസ്.എഫ് ജില്ല കമ്മിറ്റി വിദ്യാർഥി പ്രതിരോധം സംഘടിപ്പിച്ചു. ഗാന്ധി സ്ക്വയറില്‍ നടന്ന സംഗമത്തില്‍ ജില്ല പ്രസിഡൻറ് പി.എം. അമീന്‍ അധ്യക്ഷത വഹിച്ചു. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമിതി അംഗം ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് ഷബീര്‍ ഷാജഹാന്‍ മുഖ്യപ്രഭാഷണം നടത്തി. എം.എസ്.എഫ് ജില്ല ജനറല്‍ സെക്രട്ടറി ബിലാല്‍ റഷീദ്, യൂത്ത് ലീഗ് മുന്‍ ജില്ല സെക്രട്ടറി അഡ്വ. നവാബ് മുല്ലാടം, പ്രസ് ക്ലബ് എക്സിക്യൂട്ടിവ് കമ്മിറ്റി മെംബര്‍ അബ്ബാസ്, എം.എസ്.എഫ് ജില്ല ഭാരവാഹികളായ മുജീബ് റഹ്മാന്‍, അസ്ലം യൂസുഫ്, അസ്ലം കെ.എച്ച്., മണ്ഡലം ഭാരവാഹികളായ സാബിര്‍ കങ്ങഴ, ഇര്‍ഷാദ് ഖാന്‍, നൗഫല്‍ ഷഫീക്, ബാസിത് ഈരാറ്റുപേട്ട, മുഹമ്മദ് ജുനൈദ്, സല്‍മാന്‍ റഷീദ്, ജാസിം ജാഫര്‍, ഫൈസല്‍ ഏറ്റുമാനൂര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.