രേഖകളില്ലാതെ ബൈക്കില്‍ കറങ്ങിനടന്ന മൂന്ന്​ വിദ്യാര്‍ഥികള്‍ പിടിയില്‍

ചങ്ങനാശ്ശേരി: രേഖകളില്ലാതെ ബൈക്കില്‍ കറങ്ങിനടന്ന മൂന്ന് വിദ്യാർഥികള്‍ പിടിയില്‍. നാല് ബൈക്ക് തൃക്കൊടിത്താനം പൊലീസ് കസ്റ്റഡിയിലെടുത്തു. മക്കള്‍ക്ക് വണ്ടിയുണ്ടെന്ന് അറിയാതെ മാതാപിതാക്കള്‍. ഇന്‍ഷുറന്‍സും ആര്‍.സി ബുക്കും ഇല്ലാത്ത വാഹനങ്ങള്‍ ദൂരെ സ്ഥലങ്ങളില്‍നിന്ന് വാങ്ങി മോടിപിടിപ്പിച്ച് കറങ്ങിനടന്ന വിദ്യാർഥികളാണ് പിടിയിലായത്. പെരുമ്പാവൂര്‍, തൃശൂര്‍, തൊടുപുഴ എന്നിവിടങ്ങളില്‍നിന്ന് 3000-- മുതൽ 5000 രൂപ വരെ വിലയ്ക്ക് പഴയ ബൈക്കുകള്‍ വാങ്ങി ടയറും എന്‍ജിനും മാറ്റി മോഡല്‍ ആക്കിയാണ് ഉപയോഗിച്ചു വന്നിരുന്നത്. വ്യാജ നമ്പറുകളാണ് വാഹനത്തിന് ഉപയോഗിച്ചിരുന്നത്. ഒമ്പത്, 10, 11 ക്ലാസുകളില്‍ പഠിക്കുന്ന 13 മുതല്‍ 16 വരെ വയസ്സുള്ള മൂന്ന് വിദ്യാർഥികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടുകാര്‍ അറിയാതെ ട്യൂഷനെന്ന് പറഞ്ഞ് ഇറങ്ങിയ ശേഷമാണ് വാഹനത്തില്‍ കറങ്ങിനടക്കുന്നത്. വീട്ടില്‍ കൊണ്ടുപോകാതെ ആളൊഴിഞ്ഞ പുരയിടങ്ങളിലും തോട്ടങ്ങളിലും ബൈക്ക് മൂടിെവക്കും. ഇവർക്ക് ബൈക്ക് ഉണ്ടെന്നുപോലും അറിയില്ലെന്നാണ് രക്ഷിതാക്കൾ പൊലീസിനോട് പറഞ്ഞത്. ശനിയാഴ്ച ഒരു വാഹനംകൂടി കസ്റ്റഡിയിലെടുക്കും. വിദ്യാർഥികള്‍ക്ക് കഞ്ചാവ് കച്ചവടക്കാരുമായി സൗഹൃദം ഉണ്ടെന്നും പൊലീസ് പറഞ്ഞു. പൊലീസ് പരിശോധനകളില്‍ വ്യാജ രേഖകളാണ് ഇവര്‍ കാണിച്ചിരുന്നത്. കസ്റ്റഡിയിലെടുത്ത കുട്ടികളെ താക്കീത് നല്‍കി മാതാപിതാക്കള്‍ക്ക് ഒപ്പം അയച്ചു. ബൈക്കുകള്‍ കോടതിയില്‍ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.