മൂലമറ്റം, -മുട്ടം മേഖലകളിൽ വൈദ്യുതി ഒളിച്ചുകളിക്കുന്നു; നഷ്​ടം സഹിച്ച്​ ഉപഭോക്താക്കൾ

മുട്ടം: മൂലമറ്റം-, മുട്ടം മേഖലകളിൽ വൈദ്യുതി വിരുന്നുകാരനാകുന്നു. ഒരു മണിക്കൂർ വൈദ്യുതി ലഭിച്ചാൽ അടുത്ത രണ്ടു മണിക്കൂർ നഷ്ടപ്പെടും. വൈദ്യുതി ഓഫിസിൽ വിളിച്ചാൽ പലപ്പോഴും ഫോൺ എടുക്കില്ല. എടുത്താൽ എന്തെങ്കിലും മുടന്തൻ ന്യായം പറയും. 11 കെ.വി ലൈനിൽ തകരാർ ആണെന്നാകും പലപ്പോഴും പറയുക. ഒന്നരയാഴ്ചയായി വൈദ്യുതി എത്തുന്നത് ചുരുക്കം സമയങ്ങളിൽ മാത്രം. വ്യാഴാഴ്ച മാത്രം പത്തിലധികം തവണയാണ് വൈദ്യുതി പോയത്. തുടർച്ചയായ മുടക്കംമൂലം ചെറുകിട വ്യവസായങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും വലിയ നഷ്ടമാണുണ്ടാകുന്നത്. സാദാ ഉപഭോക്താക്കൾക്കുണ്ടാകുന്ന ദുരിതം വേറെ. ബേക്കറി നടത്തിപ്പുകാർക്കുണ്ടാകുന്നത് വലിയ നഷ്ടമാണ്. ഐസ്ക്രീം പോലുള്ളവ ഉരുകിയ ശേഷം വീണ്ടും കട്ടയാക്കി കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കും. തുലാമഴ ആരംഭിക്കുന്നതിനു മുമ്പ് നടത്തേണ്ട മുന്നൊരുക്കം വൈദ്യുതി ബോർഡ് നടത്താതിരുന്നതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ആക്ഷേപമുണ്ട്. വൈദ്യുതി ലൈനിലേക്ക് ചാഞ്ഞുകിടക്കുന്ന വൃക്ഷശിഖരങ്ങൾ വെട്ടിമാറ്റിയാൽ മാത്രം അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കം പരിഹരിക്കാൻ കഴിയും. ലൈനിൽ തകരാർ സംഭവിച്ചാൽ ജീവനക്കാരുടെ കുറവ് മൂലം തകരാർ പരിഹരിക്കാൻ കാലതാമസം നേരിടുന്നുണ്ട്. ജീവനക്കാരുടെ കുറവ് മൂലമാണ് യഥാസമയം മുന്നൊരുക്കം നടത്താൻ കഴിയാത്തതെന്നാണ് ബോർഡ് നൽകുന്ന വിശദീകരണം. തൊടുപുഴ സെക്ഷൻ ഓഫിസിൽനിന്ന് മൂലമറ്റം സെക്ഷൻ ഒാഫിസ് പരിധിയിൽനിന്നുമാണ് വൈദ്യുതി എത്തിക്കുന്നത്. 15 കി.മീ. അകലെ നിന്നുവേണം ഇവിടുത്തെ തകരാർ പരിഹരിക്കുന്നതിന് ജീവനക്കാരെത്തേണ്ടത്. ഇക്കാരണത്താൽ വൈദ്യുതി തടസ്സമുണ്ടായാൽ മണിക്കൂറുകൾക്ക് ശേഷമായിരിക്കും പരിഹരിക്കുക. ഇതിന് ശ്വാശ്വത പരിഹാരം മുട്ടത്ത് പുതിയ സെക്ഷൻ ഒാഫിസ് പ്രവർത്തനം ആരംഭിക്കുകയെന്നതാണ്. ഒരു സെക്ഷൻ ഒാഫിസ് പ്രവർത്തിക്കുന്നതിന് ആവശ്യമായ വരുമാനം ഇവിടെയുണ്ട്. ഒരു സെക്ഷന് വേണ്ടത്, 10 ച.കി.മീറ്റർ പ്രദേശവും 10,000 ഉപഭോക്താക്കളുമാണ്. എന്നാൽ, മൂലമറ്റത്തിനു കീഴിൽ 130 ച.കി. മീറ്ററിലധികം വിസ്തീർണവും 17,000ത്തിലധികം ഉപഭോക്താക്കളുമുണ്ട്. മൂലമറ്റം സെക്ഷൻ വിഭജിച്ചാൽ മുട്ടം, കുടയത്തൂർ, വെള്ളിയാമറ്റം, അറക്കുളം പഞ്ചായത്തുകളിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനാകും. രാത്രിയിൽ തകരാർ ഉണ്ടായാൽ മൂലമറ്റത്ത് നിന്നാണ് മുട്ടം ഉൾെപ്പടെ പ്രദേശങ്ങളിൽ ലൈൻമാൻ അടക്കമുള്ളവർ എത്തുന്നത്. മുട്ടത്ത് സെക്ഷൻ ഒാഫിസും സബ് സ്റ്റേഷനും ആരംഭിച്ചാലേ പരിഹാരമാകൂ. നിർമാണം നടക്കുന്ന മുട്ടം സബ് സ്റ്റേഷൻ എന്ന് പ്രവർത്തന സജ്ജമാകുമെന്ന കാര്യത്തിൽ വൈദ്യുതി വകുപ്പിനു വ്യക്തമായ ധാരണയില്ല. ജൂൺ അവസാനത്തോടെ പ്രവർത്തന സജ്ജമാകുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, ഇനിയും പണി പൂർത്തീകരിച്ചിട്ടില്ല. സംസ്ഥാന നാടകോത്സവം നാളെ മുതൽ തൊടുപുഴ: മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി നേതൃത്വത്തിൽ കേരളത്തിലെ അഞ്ച് നാടകസമിതികളെ പെങ്കടുപ്പിച്ച് അഞ്ചു ദിവസം നീളുന്ന സംസ്ഥാന നാടകോത്സവം ഒമ്പതു മുതൽ 13വരെ ടൗൺഹാളിൽ ഒ.എൻ.വി. കുറിപ്പി​െൻറ നാമധേയത്തിൽ സജ്ജമാക്കിയ വേദിയിൽ അരങ്ങേറും. നാടകോത്സവം പി.ജെ. ജോസഫ് എം.എൽ.എ ശനിയാഴ്ച വൈകീട്ട് 5.30ന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തുടർന്ന് ചങ്ങനാശ്ശേരി അണിയറയുടെ 'നോക്കുകുത്തി' നാടകം അരങ്ങേറും. ഞായറാഴ്ച വൈകീട്ട് ഏഴിന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ 'പരമശുദ്ധൻ', തിങ്കളാഴ്ച വൈകീട്ട് ഏഴിന് കാഞ്ഞിരപ്പള്ളി അമലയുടെ 'മനഃസാക്ഷിയുള്ള സാക്ഷി', 12ന് വൈകീട്ട് ഏഴിന് തിരുവനന്തപുരം സോപാനം അവതരിപ്പിക്കുന്ന 'സഹയാത്രിക​െൻറ ഡയറിക്കുറിപ്പ്'. 13ന് വൈകീട്ട് 5.30ന് ചേരുന്ന സമാപന സമ്മേളനം ലൈബ്രറി കൗൺസിൽ സംസ്ഥാന ജോയൻറ് സെക്രട്ടറി എൻ.എസ്. വിനോദ് ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.എം. ബാബു അധ്യക്ഷതവഹിക്കും. തിരുവനന്തപുരം സൗപർണിക അവതരിപ്പിക്കുന്ന 'നിർഭയ' എന്ന നാടകത്തോടെ സമാപിക്കും. വാർത്തസമ്മേളനത്തിൽ ജയ്ഹിന്ദ് ലൈബ്രറി പ്രസിഡൻറ് കെ.സി. സുരേന്ദ്രൻ, സെക്രട്ടറി ഷാജുപോൾ, ജോയൻറ് സെക്രട്ടറി ജോസ് തോമസ്, ലൈബ്രറി കമ്മിറ്റി അംഗം മുഹമ്മദ് നജീബ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.