വണ്ടിപ്പെരിയാർ: സുഹൃത്തിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ തങ്കമല ബഥേൽ എസ്റ്റേറ്റിൽ അനിൽകുമാറിനെ (41) പൊലീസ് അറസ്റ്റ് െചയ്തു. ശരീരമാസകലം പൊള്ളലേറ്റ തങ്കമല മാട്ടുപ്പെട്ടി ലയത്തിൽ മുരുകയ്യ (54) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്: തിരുവോണ ദിവസം രാവിലെ മുതൽ സുഹൃത്തുക്കളായ നാലുപേർ ചേർന്ന് അനിൽകുമാറിെൻറ വീട്ടിൽ മദ്യപാനവും ശീട്ടുകളിയുമായിരുന്നു. മുരുകയ്യയാണ് ഇവർക്ക് ഭക്ഷണം പാകം ചെയ്ത് നൽകിയത്. വൈകുന്നേരത്തോടെ സാധനങ്ങൾ വാങ്ങാൻ മുരുകയ്യയെ പറഞ്ഞുവിട്ടു. ഏറെനേരമായിട്ടും കാണാത്തതിനെ തുടർന്ന് സംഘത്തിലെ രണ്ടുപേർ അന്വേഷിച്ചിറങ്ങി. മദ്യപിച്ച് അവശനായി വഴിയരികിൽ ഇരിക്കുന്ന മുരുകയ്യയെ കാണുകയും അനിൽകുമാർ വീട്ടിൽ കൊണ്ടുപോയി നിലത്തുകിടത്തുകയും ചെയ്തു. സംഘത്തിലെ രണ്ടുപേർ ഇൗസമയം സ്ഥലംവിട്ടു. രാത്രി അരലിറ്ററോളം മണ്ണെണ്ണ മുരുകയ്യയുടെ ദേഹത്ത് ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. തുടർന്ന് മുരുകയ്യ തനിയെ സമീപത്തെ ബന്ധുവീട്ടിലെത്തി ആശുപത്രിയിൽ എത്തിക്കാൻ സഹായം തേടുകയായിരുന്നു. ബന്ധുക്കളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ ശരീരമാസകലം പൊള്ളലേറ്റ നിലയിൽ വീട്ടിനുള്ളിൽ ഇയാളെ കണ്ടെന്നാണ് അനിൽകുമാർ ആദ്യം പൊലീസിന് മൊഴി നൽകിയത്. പിന്നീട് നടത്തിയ ചോദ്യംചെയ്യലിലാണ് കുറ്റംസമ്മതിച്ചത്. കൃത്യം നടത്താനുണ്ടായ കാരണം വ്യക്തമാക്കാൻ അനിൽകുമാർ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.