തിരുവല്ല: കാറ്റിലും മഴയിലും താലൂക്കിെൻറ വിവിധ ഭാഗങ്ങളിൽ നിരവധി വീടുകൾക്ക് വൻ നാശനഷ്ടം. റോഡിനു കുറുകെ മരം വീണതിനെ തുടർന്ന് പലഭാഗത്തും ഗതാഗതവും വൈദ്യുതി ബന്ധവും താറുമാറായി. പെരിങ്ങര കാരയ്ക്കൽ ഉപ്പൻകരവീട്ടിൽ രാജേഷ്കുമാറിെൻറ വീടിനു മുകളിലേക്ക് സർക്കാർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ നിന്ന കൂറ്റൻ മാവ് കടപുഴകി മേൽക്കൂര ഭാഗികമായി തകർന്നു. വീട്ടുമുറ്റത്തിരുന്ന രാജേഷിെൻറ ബൈക്ക് മരത്തിനടിയിൽപെട്ട് തകർന്നു. പുതുക്കുളങ്ങര--കൊട്ടാണിപ്പറ റോഡിന് സമീപം നിന്ന രണ്ട് വൈദ്യുതി പോസ്റ്റും തകർന്നു. തുടർന്ന് ഫയർ ഫോഴ്സ് സംഘമെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ആർ.ഡി.ഒ എസ്. ജയമോഹൻ രാജേഷിെൻറ വീട് സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തി. കാരയ്ക്കൽ ഏണാട്ട് സുഗോറിെൻറ വീടിനു മുകളിലേക്ക് പ്ലാവ് കടപുഴകി മേൽക്കൂര ഭാഗികമായി തകർന്നു. അയൽവാസിയുടെ പുരയിടത്തിൽ നിന്നിരുന്ന ആഞ്ഞിലി മരം കടപുഴകിയതിനെ തുടർന്ന് കാരയ്ക്കൽ നെടുമ്പള്ളിൽ പ്രസാദിെൻറ വീടിെൻറ മേൽക്കൂര തകർന്നു. നിരണം ആശാരിപറമ്പ് കോളനിയിൽ കുഞ്ഞച്ചെൻറ വീടിെൻറ മേൽക്കൂരയും ഭിത്തിയും മരം വീണ് തകർന്നു. കൂറ്റൂർ തെങ്ങേലിയിൽ വീരശൈവ സഭ മന്ദിരം കനത്ത മഴയെത്തുടർന്ന് തകർന്നുവീണു. വള്ളവംകാല രാമൻപിള്ളയുടെ തോട്ടത്തിലെ ജാതി മരങ്ങൾ വ്യാപകമായി കടപുഴകി. കുറ്റൂർ-ഏറ്റുകടവ്--കാട്ടാംചുവട് റോഡിൽ കോഴിയാംമറ്റം ഭാഗത്ത് രണ്ട് തേക്കുമരവും പ്ലാവും റോഡിന് കുറുകെ വീണ് ഗതാഗതം സ്തംഭിച്ചു. മൂന്ന് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. നഗരസഭ വളപ്പിൽനിന്നിരുന്ന തേക്കുമരത്തിെൻറ വൻ ശിഖരം തിരുവല്ല-കായംകുളം സംസ്ഥാന പാതയിൽ പാർക്ക് ചെയ്തിരുന്ന കാറിനു മുകളിൽ വീണ് വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ഗതാഗതതടസ്സം ഉണ്ടാകുകയും ചെയ്തു. നഗരസഭയിൽ വിവാഹ രജിസ്േട്രഷന് എത്തിയ ദമ്പതികളുടെ വാഹനത്തിന് മുകളിലാണ് മരം വീണത്. മൂത്തൂർ-ചിറക്കടവ് റോഡിലേക്ക് സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ നിന്ന ആഞ്ഞിലിമരം െചരിഞ്ഞതിനാൽ ഉടമസ്ഥൻ തന്നെ വെട്ടിനീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.