ഗതാഗതം നിരോധിച്ചു

പത്തനംതിട്ട: ഏനാത്ത് പാലം നവീകരിച്ച് ഗതാഗതത്തിനു തുറന്നുകൊടുത്ത സാഹചര്യത്തില്‍ ബെയ്‌ലി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി കെ.എസ്.ടി.പി സൂപ്രണ്ടിങ് എന്‍ജിനീയര്‍ അറിയിച്ചു. കയര്‍ വില പൂര്‍ണമായും വിതരണം ചെയ്തു പത്തനംതിട്ട: ഓണത്തോടനുബന്ധിച്ച് കയര്‍ സംഘങ്ങള്‍ ഇറക്കിയ കയറി​െൻറ വില കുടിശിക ഇല്ലാതെ വിതരണം ചെയ്തതായി കയര്‍ ഫെഡ് അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി കണ്‍വീനര്‍ എൻ. സായികുമാര്‍ അറിയിച്ചു. കയര്‍ഫെഡി​െൻറ ആലപ്പുഴ, കൊല്ലം, കൊച്ചി, കോഴിക്കോട് മേഖല ഓഫിസുകള്‍ വഴി സംസ്ഥാനത്തെ കയര്‍ സംഘങ്ങളില്‍നിന്ന് സംഭരിച്ച കയറി​െൻറ വിലയായി ഓണക്കാലത്ത് 11 കോടിയാണ് വിതരണം ചെയ്തത്. കഴിഞ്ഞവര്‍ഷം 27,700 ക്വിൻറല്‍ കയര്‍ സംഭരിച്ച സ്ഥാനത്ത് ഇക്കൊല്ലം 40,470 ക്വിൻറല്‍ കയര്‍ സംഭരിച്ച് സംഭരണം സര്‍വകാല റെേക്കാഡില്‍ എത്തിക്കാനായി. കുടുംബശ്രീയില്‍ ബ്ലോക്ക് കോഒാഡിനേറ്റര്‍ പത്തനംതിട്ട: കുടുംബശ്രീ പത്തനംതിട്ട ജില്ല മിഷനില്‍ ബ്ലോക്ക് കോഓഡിനേറ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം എന്നീ പദ്ധതികളിലേക്കാണ് നിയമനം. ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായം 21നും 31നും മധ്യേ. എഴുത്തുപരീക്ഷ, കൂടിക്കാഴ്ച എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 22. അപേക്ഷ േഫാറം കുടുംബശ്രീ ജില്ല മിഷന്‍ ഓഫിസിലും www.kudumbasree.org വെബ്‌സൈറ്റിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0468 2221807.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.