ആയിരങ്ങളുടെ പ്രാർഥനക്കിടെ മണർകാട്​ പള്ളിയിലെ നടതുറന്നു

മണർകാട്: വിശ്വാസപൂർവം കാത്തുനിന്ന ആയിരങ്ങളുടെ പ്രാർഥനകൾക്കിടെ മണർകാട് പള്ളിയിലെ നടതുറന്നു. സ​െൻറ് മേരീസ് കത്തീഡ്രലിലെ എട്ടുനോമ്പ് പെരുനാളി​െൻറ ഭാഗമായ ചരിത്രപ്രസിദ്ധമായ നടതുറക്കൽ ചടങ്ങിൽ പങ്കുചേരാൻ സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി വിശ്വാസികളാണ് രാവിലെമുതൽ കാത്തുനിന്നത്. വ്യാഴാഴ്ച രാവിലെ 11.30ന് മധ്യാഹ്ന പ്രാര്‍ഥനയെത്തുടര്‍ന്ന് ദൈവമാതാവി​െൻറയും ഉണ്ണിയേശുവി​െൻറയും ഛായാചിത്രം തുറക്കുന്ന ശുശ്രൂഷ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നിര്‍വഹിച്ചു. പള്ളിയിലെ മദ്ബഹയിൽ സ്ഥാപിച്ച ദൈവമാതാവി​െൻറയും ഉണ്ണിയേശുവി​െൻറയും ഛായാചിത്രം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് പൊതുദര്‍ശനത്തിനായി തുറക്കുന്നത്. ഇതോടെ ഭക്തജനങ്ങളുടെ വൻ തിരക്കാണ് കത്തീഡ്രലിൽ അനുഭവപ്പെട്ടത്. തിരക്ക് വരും ദിവസങ്ങളിലും തുടരും. 14ന് സ്ലീബ പെരുനാൾ ദിവസം സന്ധ്യപ്രാർഥനക്കു ശേഷമാകും ഇനി നട അടക്കുക. ഇൗ ദിവസങ്ങളിൽ പ്രാർഥിക്കാനും നേർച്ച അർപ്പിക്കാനുമായി നിരവധി വിശ്വാസികൾ എത്തും. ഒന്നിന് കറിനേര്‍ച്ച തയാറാക്കാനുള്ള പന്തിരുനാഴി ഘോഷയാത്രയും പ്രദക്ഷിണവും മാര്‍ഗം കളിയും പരിചമുട്ടുകളിയും നടന്നു. പെരുന്നാള്‍ ദിനമായ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഐസക് മാർ ഒസ്താത്തിയോസ് മെത്രപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന നടക്കും. ഉച്ചക്ക് രണ്ടിന് പ്രദക്ഷിണത്തോെടയും നേര്‍ച്ചവിളമ്പോടെയും ചടങ്ങുകള്‍ക്ക് സമാപനമാകും. 1501 പറ അരിയുടെ പാച്ചോറാണ് നേര്‍ച്ചക്കായി തയാറാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.