ട്രാക്​ടർ ജപ്​തി ചെയ്​തു-; കർഷകൻ ആത്​മഹത്യ ചെയ്​തു

കോയമ്പത്തൂർ: സ്വകാര്യ ബാങ്ക് അധികൃതർ ട്രാക്ടർ ജപ്തി ചെയ്തതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. തിരുപ്പൂർ പല്ലടം ഗണപതിപാളയം മണിയക്കാരർ തോട്ടത്തിലെ വെള്ളീങ്കിരിനാഥനാണ് (60) മരിച്ചത്. വ്യാഴാഴ്ച രാവിലെ പല്ലടം ഗവ. ആശുപത്രിക്ക് സമീപമാണ് വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടത്. രണ്ടുവർഷം മുമ്പാണ് അഞ്ച് ലക്ഷം രൂപ വായ്പയെടുത്ത് ട്രാക്ടർ വാങ്ങിയത്. തവണകൾ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയതോടെ ബാങ്ക് ജപ്തി നോട്ടീസ് അയച്ചു. ബുധനാഴ്ച വൈകീട്ട് ബാങ്ക് അധികൃതർ പൊലീസി​െൻറ സഹായത്തോടെ ട്രാക്ടർ പിടിച്ചെടുത്തു. ഭാര്യ: സരോജ. മകൻ: ജ്ഞാനശിവൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.