ജലമലിനീകരണം: സ്വകാര്യ പാര്‍ക്കി​െൻറ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നഗരസഭ നോട്ടീസ്

ഏറ്റുമാനൂര്‍: പാറോലിക്കലില്‍ 12 ദിവസം മുമ്പ് ഉദ്ഘാടനം ചെയ്ത സ്വകാര്യ ചില്‍ഡ്രന്‍സ്പാര്‍ക്കി​െൻറ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നഗരസഭയുടെ നോട്ടീസ്. നഗരസഭയുടെ ലൈസന്‍സ് ഇല്ലാതെയാണ് പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചത്. കുട്ടികള്‍ക്കുള്ള റൈഡറുകള്‍ സ്ഥിതിചെയ്യുന്ന വാട്ടര്‍ പൂളിലെ ജലമലിനീകരണം തടയാൻ സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് നഗരസഭയില്‍ സമര്‍പ്പിച്ചിട്ടില്ല. വ്യാഴാഴ്ച ഉച്ചക്കു ശേഷമാണ് നോട്ടീസ് നല്‍കിയത്. ആഗസ്റ്റ് 27നാണ് 'പ്ലേ വേള്‍ഡ്' എന്ന പേരില്‍ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചത്. ഉദ്ഘാടനത്തിനു ഏതാനും ദിവസം മുമ്പ് ലൈസന്‍സിനായി നഗരസഭയില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. സര്‍ട്ടിഫിക്കറ്റുകളും രേഖകളും ശരിയാണെങ്കില്‍ ലൈസന്‍സിന് അപേക്ഷ നല്‍കി 30 ദിവസത്തിനു ശേഷം പ്രവര്‍ത്തനം ആരംഭിക്കാം. എന്നാല്‍, ഇവര്‍ ഉദ്ഘാടനത്തിനു തൊട്ടുമുമ്പാണ് അപേക്ഷ നല്‍കിയതത്രേ. പൂളിലെ ജലം സംസ്കരിക്കുന്നതു സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ അപേക്ഷ മാറ്റിവെക്കുകയും പാര്‍ക്കി​െൻറ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തുവെന്ന് നഗരസഭ ആരോഗ്യക്ഷേമകാര്യ ചെയര്‍മാന്‍ ടി.പി. മോഹന്‍ദാസ് പറഞ്ഞു. ലൈസന്‍സ് ലഭിക്കാനുള്ള കാലാവധിക്കായി കാത്തിരിക്കാതെ പാര്‍ക്കി​െൻറ പ്രവര്‍ത്തനം ആരംഭിച്ചതും നോട്ടീസ് നല്‍കുന്നതിനുള്ള കാരണമായി. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവരായി ആരും ഉണ്ടാകരുതെന്നത് സർക്കാർ ലക്ഷ്യം -മന്ത്രി എം.എം. മണി കറുകച്ചാൽ: സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവരായി കേരളത്തിൽ ആരും ഉണ്ടാകരുതെന്നാണ് സർക്കാറി​െൻറ ലക്ഷ്യമെന്ന് മന്ത്രി എം.എം. മണി. കറുകച്ചാൽ ഉമ്പിടി കോളനിയുടെ അറുപതാം വാർഷികാഘോഷവും സ്വയംപര്യാപ്ത ഗ്രാമപ്രഖ്യാപന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആവശ്യമുള്ള വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ഇപ്പോൾ ഉൽപാദിപ്പിക്കുന്നതെന്നും മഴക്കുറവ് മൂലം വൈദ്യുതി ഉൽപാദനം പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. എൻ. ജയരാജ് എം.എൽ.എ അധ്യക്ഷതവഹിച്ചു. കറുകച്ചാൽ പഞ്ചായത്ത് പ്രസിഡൻറ്് ബി. ബിജുകുമാർ മുഖ്യപ്രഭാഷണം നടത്തി. കോളനിയിൽ പുതിയതായി നിർമിച്ച ആധുനിക ലൈബ്രറി കെട്ടിടം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്് കെ.പി. ബാലഗോപാലൻനായർ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം അജിത് മുതിരമല, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു വിജയാനന്ദ്, നിർമിതി കേന്ദ്രം റീജനൽ എൻജിനീയർ ബിനോയി മാത്യു, വികസനകാര്യ ചെയർമാൻ സി.പി. തങ്കപ്പൻ, ക്ഷേമകാര്യ ചെയർപേഴ്‌സൺ ലത ഷാജൻ, സജി നാലത്തുംമുക്കിൽ, രവി പ്ലാച്ചിക്കൽ, ജോസ് ചമ്പക്കര, ജോസഫ് ജെ. കൊണ്ടോടി, എം.ആർ. വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.