ഗൗരി ലങ്കേഷി​െൻറ കൊലപാതകം നീചം ^കെ.എം. മാണി

ഗൗരി ലങ്കേഷി​െൻറ കൊലപാതകം നീചം -കെ.എം. മാണി കോട്ടയം: ഗൗരി ലങ്കേഷി​െൻറ കൊലപാതകം അത്യന്തം നീചമാണെന്നും ജനാധിപത്യ രാജ്യത്ത് ഇത്തരം പ്രവണതകള്‍ വെച്ചുപൊറുപ്പിക്കാന്‍ പാടില്ലെന്നും കേരള കോണ്‍ഗ്രസ് -എം ചെയര്‍മാന്‍ കെ.എം. മാണി. തോക്കിന്‍ കുഴലിലൂടെ തൂലിക സ്വാതന്ത്ര്യം ഇല്ലായ്മചെയ്യാമെന്ന് ആരും കരുതേണ്ട. ഇനിയും ഇത്തരത്തിൽ രക്തം ഈ മണ്ണില്‍ വീഴാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഗൗരി ലങ്കേഷി​െൻറ കൊലപാതകം ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്യനുമെതിരെയുള്ള കടന്നുകയറ്റമാണെന്നും ജോസ് കെ. മാണി എം.പിയും പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.