വണ്ണപ്പുറം: സുഹൃത്തിനെ കമ്പിവടിക്ക് മർദിച്ച് അവശനാക്കി സ്വന്തം വീട്ടിനുള്ളിൽ പൂട്ടിയിട്ട സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. ചാലിൽ സുനിൽകുമാറിനെയാണ് (34) കാളിയാർ പൊലീസ് അറസ്റ്റ് ചെയ്തത്. മർദനത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ ആച്ചക്കോട്ടിൽ സാലു (51) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി വണ്ണപ്പുറം ഒടിയപാറയിലാണ് സംഭവം. സുഹൃത്തുക്കളായ ഇരുവരും സുനിൽകുമാറിെൻറ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സാലുവിെൻറ കാലുകൾ ഒടിയുകയും മുഖത്തും തലയിലും ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു. മർദനശേഷം സാലുവിനെ വീട്ടിനുള്ളിൽ അടച്ചിട്ട് സുനിൽ സ്ഥലംവിടുകയായിരുന്നു. തുടർന്ന് രാവിലെ സാലുവിെൻറ കരച്ചിൽകേട്ട് അയൽവാസി എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പഞ്ചായത്ത് അംഗം ജഗതമ്മ വിജയൻ പൊലീസിനെ അറിയിക്കുകയായിരുന്നു. കാളിയാർ പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി സാലുവിനെ തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. പ്രതിയെ പിടികൂടിയ പൊലീസ് തെളിവെടുപ്പ് നടത്തി. കുടുംബവുമായി പിണങ്ങി സുനിൽ ഒറ്റക്കാണ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.