സർക്കാറി​െൻറ മദ്യനയത്തിനെതിരെ ശിവഗിരിമഠം

വർക്കല: ശ്രീനാരായണഗുരുവി​െൻറ 163ാമത് ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനവേദിയിൽ സംസ്ഥാന സർക്കാറി​െൻറ മദ്യനയത്തിന് ശിവഗിരിമഠത്തി​െൻറ കനത്ത പ്രഹരം. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചശേഷം അധ്യക്ഷ പ്രസംഗത്തിലാണ് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി വിശുദ്ധാനന്ദ സർക്കാറിനെ വിമർശിച്ചത്. ശിവഗിരിക്കുവേണ്ടി അഞ്ചു കോടി രൂപ തന്നതിനും ഗുരുവി​െൻറ ജാതിയില്ലാ വിളംബര ശതാബ്ദി സർക്കാർ ഏറ്റെടുത്ത് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചതിനും നന്ദി അറിയിച്ചശേഷം ഈ സർക്കാറി​െൻറ മദ്യനയത്തിൽ ദുഃഖമുണ്ടെന്ന് പറഞ്ഞാണ് സ്വാമി വിശുദ്ധാനന്ദ പ്രസംഗം തുടങ്ങിയത്. 'മദ്യത്തി​െൻറ കാര്യത്തിൽ സർക്കാറി​െൻറ നിലപാടിനോട് യോജിക്കാനാവില്ല. യാതൊരു തത്ത്വദീക്ഷയുമില്ലാതെയാണ് ബിവറേജസ് ഔട്ട്െലറ്റുകൾ സ്ഥാപിക്കുന്നത്. ശിവഗിരിക്ക് സമീപത്തും ഒരെണ്ണം തുറന്നു. ശക്തമായ പ്രതിഷേധങ്ങൾക്കുശേഷം ഇന്നലെ അടച്ചുപൂട്ടി. ഇതൊക്കെ ആർക്കുവേണ്ടിയാണെന്ന് സർക്കാർ പറയണം. മദ്യശാലകൾ ആർക്കും വേണ്ട. സി.പി.എം നേതാക്കൾക്കും അതിനോട് താൽപര്യമില്ല. ജനങ്ങൾക്കും വേണ്ട. പക്ഷേ, സർക്കാർ മദ്യശാലകൾ വ്യാപകമായി തുറന്നിടുന്നു. രാഷ്ട്രപിതാവും ശ്രീനാരായണഗുരുവും മദ്യത്തിനെതിരെ നിലകൊണ്ടവരാണെന്നോർക്കണം. എല്ലാം ശരിയാക്കിത്തരാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഈ സർക്കാർ മദ്യശാലകൾ തുറന്നിടുന്നു. മഠത്തി​െൻറ നിലപാട് നിയമസഭ നായകൻ എന്ന നിലക്ക് സ്പീക്കർ ഉത്തരവാദപ്പെട്ടവരെ അറിയിക്കണം.' -അദ്ദേഹംപറഞ്ഞു. സ്വാമി വിശുദ്ധാനന്ദയുടെ പ്രസംഗത്തിലെ വിമർശനം സദസ്സ് നീണ്ട കരഘോഷത്തോടെയാണ് സ്വീകരിച്ചത്. സ്വാമിയുടെ കടുത്ത വിമർശനത്തെ ചിരിയോടെ സ്പീക്കറും ഡോ.എ. സമ്പത്ത് എം.പിയും കേട്ടിരുന്നു. തന്നെക്കുറിച്ച് പരാമർശമുണ്ടായിട്ടും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഭാവവ്യത്യാസമൊന്നും പ്രകടിപ്പിച്ചില്ല. 'കഴിഞ്ഞ സർക്കാറിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി മദ്യനിരോധനമാണ് നടപ്പാക്കിയത്. പടിപടിയായി മദ്യത്തി​െൻറ പിടിയിൽനിന്ന് ജനതയെ മോചിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്'- സ്വാമി പറഞ്ഞു. പിന്നീട് ത​െൻറ പ്രസംഗത്തിൽ ഉമ്മൻ ചാണ്ടി പ്രതികരിച്ചത് ഇങ്ങനെ -'ഗുരുദർശനങ്ങൾ പ്രസംഗത്തിലൊതുക്കിയാൽ പോര, ജീവിതത്തിൽ പ്രാവർത്തികമാക്കണം'.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.