17 കോടിയുടെ ഹഷീഷ് ഓയിൽ പിടിച്ച കേസിലെ മുഖ്യ പ്രതി റിമാൻഡിൽ

കട്ടപ്പന: കട്ടപ്പനയിൽ 17 കോടിയുടെ ഹഷീഷ് ഓയിൽ പിടിച്ച കേസിലെ മുഖ്യ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. തുടരന്വേഷണത്തി​െൻറ ഭാഗമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ ബുധനാഴ്ച പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ജില്ല സഹകരണ ബാങ്കിലെ ജീവനക്കാരനായിരുന്ന നെടുംങ്കണ്ടം പാറത്തോട് ഉറുമ്പിൽ അബിൻ ദിവാകരനെയാണ് (36) കോടതി റിമാൻഡ് ചെയ്തത്. കേസിൽ കുടുതൽ പ്രതികൾ ഉണ്ടെന്ന സൂചന ലഭിച്ച സാഹചര്യത്തിൽ വിശദ അന്വേഷണത്തിന് പൊലീസ് തയാറെടുക്കുകയാണ്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷമായിരിക്കും അന്വേഷണം. ആന്ധ്രയടക്കം ഇതര സംസ്ഥാനങ്ങളിലും പ്രതിയെ കൊണ്ടുപോയി തെളിവ് ശേഖരിക്കാനാണ് കട്ടപ്പന സി.ഐ വി.എസ്. അനിൽകമാറി​െൻറ നേതൃത്വത്തിലുള്ള െപാലീസ് സംഘത്തി​െൻറ ആലോചന. വകുപ്പുകള്‍ തമ്മിൽ തര്‍ക്കം; ഭൂമിയില്‍ പ്രവേശിക്കാൻ കഴിയാതെ ഗുണഭോക്താക്കൾ അടിമാലി: ഭൂമിയുടെ അവകാശത്തെച്ചൊല്ലി വകുപ്പുകള്‍ തര്‍ക്കത്തിലായതിനെ തുടർന്ന് അവകാശം സിദ്ധിച്ചിട്ടും ഭൂമിയില്‍ പ്രവേശിക്കാന്‍ കഴിയാതെ ഗുണഭോക്താക്കള്‍. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിപ്രകാരം സര്‍ക്കാര്‍ വിതരണം ചെയ്യാന്‍ നീക്കിയിട്ട ഭൂമിയിലാണ് തര്‍ക്കം കോടതി കയറിയിരിക്കുന്നത്. സര്‍ക്കാറി​െൻറ വിജ്ഞാപനപ്രകാരം 2015ലാണ് കുഞ്ചിത്തണ്ണി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ ഒമ്പതില്‍ റീസർവേ ഒന്നിൽ സീറോ ലാൻഡ് പദ്ധതിപ്രകാരം നിര്‍ധനര്‍ക്ക് നല്‍കാന്‍ ഭൂമി നീക്കിയിട്ടത്. ഈ സ്ഥലം തങ്ങളുടേതാണെന്ന് കാട്ടി ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിൻറ് കമ്പനി രംഗത്ത് വന്നെങ്കിലും അവകാശം തങ്ങള്‍ക്ക് മാത്രമാണെന്ന് പറഞ്ഞ് റവന്യൂ വകുപ്പ് ഭൂമിവിതരണ നടപടിയുമായി മുന്നോട്ട് പോയി. മൂന്ന് സ​െൻറ് ഭൂമി വീതം 50ഓളം പേര്‍ക്ക് പതിച്ച് നല്‍കാന്‍ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചു. ഭൂമി അളന്ന് അര്‍ഹരായവര്‍ക്ക് നല്‍കി വിതരണത്തിൻറ അവസാനഘട്ടത്തിലേക്ക് എത്തിയപ്പോള്‍ ഭൂമി തങ്ങളുടെതാണെന്ന് കാട്ടി ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിൻറ് കമ്പനി ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. എന്നാല്‍, കേസ് തീര്‍പ്പാക്കാന്‍ കാലതാമസം നേരിട്ടതോടെ അര്‍ഹരായവര്‍ പെരുവഴിയിലായി. ഈ പ്രശ്‌നത്തിൽ സര്‍ക്കാര്‍ ഇടപെടുകയും കോടതിയില്‍ കേസ് വേഗത്തില്‍ തീര്‍ക്കണമെന്നും കാട്ടി ഗുണഭോക്താക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് റവന്യൂ വകുപ്പ് കുത്തകപ്പാട്ട വ്യവസ്ഥയില്‍ എച്ച്.എന്‍.എല്‍ കമ്പനിക്ക് യൂക്കാലി കൃഷിയിറക്കാന്‍ പാട്ടവ്യവസ്ഥയില്‍ നല്‍കിയിരുന്നതാണ്. ഇതിന് പുറമെ വൈദ്യുതി വകുപ്പും ഈ ഭൂമിയുടെ അവകാശം തങ്ങളുടെതാണെന്ന് കാട്ടി രംഗത്ത് വന്നിട്ടുണ്ട്. ദേവികുളം താലൂക്കില്‍ മാങ്കുളം വില്ലേജിലും സമാനമായ കേസ് നിലനില്‍ക്കുന്നുണ്ട്. 1999ല്‍ 1016 പേര്‍ക്ക് 1.5 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ പതിച്ച് നല്‍കാന്‍ തീരുമാനിച്ചു. വിതരണ നടപടിയുമായി മുന്നോട്ട് പോകുേമ്പാള്‍ അവകാശം ഉന്നയിച്ച് വനംവകുപ്പ് രംഗത്ത് വന്നതോടെ ഇവിടെയും ഭൂമിവിതരണം തടസ്സപ്പെട്ടിരുന്നു. 18 വര്‍ഷം പിന്നിടുേമ്പാഴും ഇവിടെ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ പട്ടയം ലഭിച്ചവര്‍ ഭൂമിക്കായി കാത്തിരിപ്പ് തുടരുകയാണ്. അരി വിതരണം ചെറുതോണി: മുരിക്കാശ്ശേരി റോട്ടറി ക്ലബ് അഗതികൾക്കൊരു കൈത്താങ്ങ് പദ്ധതിയിൽപെടുത്തി എല്ലാ മാസവും ആദ്യ ഞായറാഴ്ച ക്ലബ് ഹാളിൽ സൗജന്യ അരി വിതരണം നടത്തും. സെപ്റ്റംബർ മൂന്നിന് നടത്തിയ രണ്ടാംഘട്ട സൗജന്യ അരി വിതരണം ഡൊമിനിക് ചിറ്റേട്ട് ഉദ്ഘാടനം ചെയ്തു. 21 പേർക്കാണ് അരി നൽകിയത്. ഓരോ മാസവും പ്രത്യേകം അപേക്ഷ സ്വീകരിച്ചാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. ക്ലബ് പ്രസിഡൻറ് സണ്ണി പൈമ്പിള്ളിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭാരവാഹികളായ റെജി കപ്ലങ്ങാട്ട്, ബെന്നി തടത്തിൽ, ടി.ആർ. സാബു, ജോസ് കണ്ടത്തിൽ, ടിേൻറാ വല്ലനാട്ട്, ബേബി വാളികുളം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.