തിരുവോണത്തിന് ഇൗ പ്രഭക്കുമുന്നിൽ പട്ടിണിയില്ല കോട്ടയം: തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് തിരുേവാണത്തിന് വിഭവസമൃദ്ധമായ ഒാണസദ്യ നൽകി ഒാേട്ടാഡ്രൈവർ. കോട്ടയം താഴത്തങ്ങാടി തൈക്കടവിൽ പി.ജി. പ്രഭയാണ് (48) വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് മാതൃക തീർക്കുന്നത്. 25 ദിവസം മുമ്പ് ഭാര്യപിതാവ് മരണപ്പെട്ടശേഷം വന്നെത്തിയ ആദ്യ ആഘോഷം വേണ്ടെന്ന് ബന്ധുക്കൾ നിർദേശിച്ചെങ്കിലും ഭാര്യയും മക്കളും പിന്തുണയുമായെത്തിയതോടെ ഒമ്പതുവർഷമായി മുടങ്ങാതെയുള്ള സേവനം ഇക്കൊല്ലവും പ്രഭ തുടരുകയായിരുന്നു. കോട്ടയം ഗാന്ധിപ്രതിമക്ക് സമീപെത്ത സ്റ്റാൻഡിൽ ഇടംപിടിക്കുന്ന സ്വന്തം ഒാേട്ടായിലാണ് (ഗുരുദേവൻ) പന്ത്രണ്ടിലധികം കൂട്ടുകറികളും പായസവും ഉൾപ്പെടെ വിഭവസമൃദ്ധമായ ഒാണസദ്യ പ്രത്യേക പാക്കറ്റിലാക്കി പള്ളം മുതൽ നാഗമ്പടം വരെയുള്ള 52 പേർക്ക് വിതരണം ചെയ്തത്. വയോധികർക്കാണ് ഭക്ഷണപ്പൊതി നൽകിയത്. പലരും നിറകണ്ണുകളോെട ഏറ്റുവാങ്ങിയപ്പോൾ ഒാണത്തിെൻറ സന്തോഷം മറ്റുള്ളവരിലേക്ക് എത്തിയെന്ന് തിരിച്ചറിഞ്ഞുവെന്ന് പ്രഭ പറയുന്നു. തിങ്കളാഴ്ച ഉച്ചക്ക് 11.30 മുതൽ രണ്ടുവരെ നാട്ടകം മുതൽ നാഗമ്പടം വരെ തെരുവോരങ്ങളിലെ വയോധികരെ തിരഞ്ഞുപിടിച്ചാണ് ഭക്ഷണം നൽകിയത്. വിതരണത്തിനിടെ മീൻകാരനായ റെജിയുടെ ഫോൺകാൾ എത്തി. നാലുപൊതി പള്ളത്തെ നിർധന കുടുംബത്തിന് എത്തിക്കാമോയെന്ന് ചോദിച്ചു. ഒാേട്ടായുമായി പള്ളത്തെ പഴയവീട്ടിലേക്ക് എത്തിയപ്പോൾ കണ്ടകാഴ്ച മനസ്സിനെ വല്ലാതെ ഉലച്ചെന്ന് പ്രഭ പറഞ്ഞു. ചോറുമായെത്തി വീട്ടിനകത്തേക്ക് കയറിയപ്പോൾ മാതാവും മകളും രണ്ട് കട്ടിയിലിൽ തളർന്നുകിടക്കുന്നു. മാനസികവൈകല്യം നേരിടുന്ന രണ്ട് ആൺമക്കൾ വീട്ടിലുണ്ടായിരുന്നു. അതിൽ ഒരാളുടെ ഭാര്യയാണ് വീട്ടിലെ അംഗങ്ങളുടെ മുഴുവൻ കാര്യങ്ങളും നോക്കുന്നത്. നീട്ടിയ ഭക്ഷണപ്പൊതി വാങ്ങിയപ്പോൾ കണ്ണുനിറഞ്ഞുപോയി. മാതാവ് ഭവാനി, ഭാര്യ സിന്ധു, ഭാര്യസഹോദരി ലത, ജ്യേഷ്ഠെൻറ മകൻ വിവേക് എന്നിവർ ചേർന്നാണ് ഒാണസദ്യ തയാറാക്കിയത്. വിതരണം പൂർത്തിയായശേഷം ഇതേഭക്ഷണത്തിലെ ഒരുപങ്ക് കഴിച്ച് തൃപ്തിയടഞ്ഞു. ദിവേസന 700 മുതൽ 1000 രൂപ വരെയാണ് ഒാടിക്കിട്ടുന്നത്. ഇതിൽ 300 രൂപയോളം പെട്രോളിന് പോകും. നീക്കിവെക്കുന്ന പണം ഉപയോഗിച്ചാണ് മക്കളുടെ വിദ്യാഭ്യാസവും വീട്ടുചെലവും നടത്തുന്നത്. അപ്രതീക്ഷിതമായി പ്രഖ്യാപിക്കുന്ന ഹർത്താലിൽ വലയുന്നവർക്ക് ആശ്വാസമായും പ്രഭ ഭക്ഷണവിതരണം നടത്താറുണ്ട്. രാപകൽ വ്യത്യാസമില്ലാതെയുള്ള ഒാട്ടത്തിനിടെ എവിടെ അപകടമുണ്ടായാലും നഗരത്തിൽ സംശയകരമായത് കണ്ടെത്തിയാലും െപാലീസിന് വിവരം നൽകുന്ന പൊതുസേവകൻ കൂടിയാണിദ്ദേഹം. മക്കൾ: ഗോപിക. ഇരട്ടകളായ ഗോകുൽ, ഗോവിന്ദ്. പി.എസ്. താജുദ്ദീൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.