പീരുമേട് ടീ കമ്പനിയിലെ തൊഴിലാളികൾക്ക്​ സർക്കാർ അനുവദിച്ച ഒാണക്കിറ്റ്​ കിട്ടിയില്ല

കട്ടപ്പന: പീരുമേട് താലൂക്കിൽ പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് സർക്കാർ അനുവദിച്ച ഓണക്കിറ്റ് കിട്ടിയില്ല. പഞ്ചസാര, ശർക്കര, വറ്റൽമുളക്, കടലപ്പരിപ്പ്, കേര വെളിച്ചെണ്ണ, ശബരി ചായപ്പൊടി എന്നിവയടങ്ങുന്ന 500 രൂപയുടെ കിറ്റ് ഓണത്തിന് മുമ്പ് തൊഴിലാളികൾക്ക് നൽകാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. ഇത് പ്രതീക്ഷിച്ച തൊഴിലാളികൾ ഓണമുണ്ണാൻ മറ്റുവഴി തേടേണ്ട അവസ്ഥയിലാണ്. ഓണക്കിറ്റിനോടൊപ്പം 2000 രൂപ എക്സ്ഗ്രേഷ്യയും അനുവദിച്ചിരുന്നു. ആഗസ്റ്റ് 31ന് 2000 രൂപയോടൊപ്പം ഓണക്കിറ്റിനുള്ള കൂപ്പണും തൊഴിൽവകുപ്പ് വിതരണം ചെയ്തു. സിവിൽ സപ്ലൈസി​െൻറ മാവേലി സ്റ്റോറിൽ തൊഴിലാളികൾ കൂപ്പണുമായെത്തിയെങ്കിലും നിരാശരായി മടങ്ങേണ്ടി വന്നു. ഓണത്തിരക്കായതിനാൽ സാധനങ്ങൾ അളവനുസരിച്ച് പാക്ക് ചെയ്യാൻ സാവകാശം കിട്ടിയിെല്ലന്ന് മാവേലി സ്റ്റോർ അധികൃതർ പറഞ്ഞു. സെപ്റ്റംബർ 20വരെ കൂപ്പൺ ഉപയോഗിച്ച് ഓണക്കിറ്റ് വാങ്ങാൻ സൗകര്യമുണ്ടെന്ന് കോട്ടയം ചീഫ് പ്ലാേൻറഷൻ ഇൻസ്പെക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.