മൂന്നാർ: ചൊക്കനാട് എസ്റ്റേറ്റിനു സമീപം കാട്ടാന െചരിഞ്ഞത് ആന്തരികാവയവങ്ങളിലുണ്ടായ രോഗബാധ മൂലമെന്ന് പ്രാഥമിക കണ്ടെത്തൽ. പോസ്റ്റ്മോർട്ടത്തിൽ ഹൃദയം, കരൾ, ശ്വാസകോശം എന്നിവക്ക് രോഗബാധയുണ്ടെന്നാണ് കണ്ടെത്തിയത്. വിശദ പരിശോധനക്ക് ആന്തരികാവയവങ്ങൾ തിരുവനന്തപുരം പാലോെട്ട ചീഫ് ഇൻെവസ്റ്റിഗേറ്റിങ് ലബോറട്ടറിയിലേക്ക് അയച്ചതായി ദേവികുളം േറഞ്ച് ഓഫിസർ നിബു കിരൺ പറഞ്ഞു. 16വയസ്സുള്ള ആന നാലുമാസം ഗർഭിണിയായിരുന്നു. അസിസ്റ്റൻറ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ.അബ്ദുൽ ഫത്താഹിെൻറ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടന്നത്. ആനയുടെ മരണകാരണം സ്ഥിരീകരിക്കണമെങ്കിൽ ലബോറട്ടറിയിൽ നിന്നുള്ള റിപ്പോർട്ടുകൂടി കിട്ടണം. ജഡം വെള്ളിയാഴ്ച സംസ്കരിച്ചു. വ്യാഴാഴ്ച രാത്രിയാണ് കെ.ഡി.എച്ച്.പി ചൊക്കനാട് എസ്റ്റേറ്റിൽ സൗത്ത് ഡിവിഷനിൽ 14ാം നമ്പർ ഫീൽഡിനോടുചേർന്ന തോട്ടത്തിൽ ഗർഭിണിയായ ആനയെ െചരിഞ്ഞനിലയിൽ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.