കോട്ടയം: കെ.എസ്.ആർ.ടി.സി ഡ്രൈവറെ കാർ യാത്രക്കാർ മർദിച്ചു. േബ്രക്കിട്ട ബസിനു പിന്നിൽ കാർ ഇടിച്ചതിനെച്ചൊല്ലിയായിരുന്നു മർദനം. മർദനത്തെ തുടർന്ന് ബസ് ൈഡ്രവർ കുഴഞ്ഞുവീണു. കെ.എസ്.ആർ.ടി.സി ബസ് ൈഡ്രവർ മാഞ്ഞൂർ ചിറയിൽ വീട്ടിൽ ശ്യാമ പ്രസാദിനാണ് (36) മർദനമേറ്റത്. ശനിയാഴ്ച രാവിലെ 8.40ഒാടെ കോട്ടയം മെഡിക്കൽ കോളജ് റൂട്ടിൽ കുടയംപടി ജങ്ഷനിലായിരുന്നു സംഭവം. അപകടത്തെ തുടർന്ന് ചുങ്കം-മെഡിക്കൽ കോളജ് റോഡിൽ ഗതാഗതവും തടസ്സപ്പെട്ടു. പിന്നീട് കോട്ടയം ഡിപ്പോയിൽനിന്ന് മറ്റൊരു ൈഡ്രവറെത്തി റോഡിനു നടുവിൽ നിന്ന് ബസ് മാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ശ്യാമപ്രസാദിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ: കോട്ടയം ഡിപ്പോയിൽനിന്ന് പരിപ്പ് സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് കുടയംപടി ജങ്ഷനിൽനിന്ന് പരിപ്പ് റൂട്ടിലേക്ക് തിരിയുമ്പോൾ പിന്നാലെ എത്തിയ കാർ തട്ടുകയായിരുന്നു. ബസ് ൈഡ്രവർ പെട്ടെന്ന് േബ്രക്ക് ഇട്ടതാണ് അപകടത്തിന് കാരണമെന്നാരോപിച്ചാണ് കാർ യാത്രക്കാരൻ ശ്യാമപ്രസാദിനെ ആക്രമിച്ചത്. ൈഡ്രവറുടെ ഡോറിനു സമീപം എത്തിയ ശേഷമായിരുന്നു ആക്രമണം. ൈഡ്രവറുടെ സമീപത്തെ ഡോർ അകത്തുനിന്ന് പൂട്ടി മർദനത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതോടെ ഇയാൾ അകത്തു കയറി വീണ്ടും മർദിക്കുകയായിരുന്നു. യാത്രക്കാരായ സ്ത്രീകൾ നിലവിളിച്ചതോടെയാണ് ഇയാൾ പിൻമാറിയതെന്ന് ആക്രമണത്തിനിരയായ ശ്യാമപ്രസാദ് പറയുന്നു. മർദനത്തിൽ പരിക്കേറ്റ ശ്യാമപ്രസാദ് രക്തസമ്മർദം കുറഞ്ഞതോടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്നു സമീപത്തെ ഓട്ടോ തൊഴിലാളികൾ ചേർന്ന് ഇയാളെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. ഉത്രാടപ്പാച്ചിലിെൻറ തിരക്കിലമർന്ന് നഗരം കോട്ടയം: പൊന്നോണം ഇങ്ങെത്തി. ഇന്ന് ഉത്രാടം. ഒാണവിഭവങ്ങൾ സ്വരൂക്കൂട്ടാനുള്ള ഉത്രാടപ്പാച്ചിലിെൻറ ഞായറും പിന്നിട്ട് തിങ്കളാഴ്ച തിരുവോണം. ഒാണവിപണി ജില്ലയിലെമ്പാടും സജീവമാണ്. പച്ചക്കറി തേടിയാണ് വൻതിരക്ക്. സർക്കാർ എജൻസികളുടെ മേളകളിലും ഒപ്പം പൊതുവിപണികളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിലക്കയറ്റം ആഘോഷങ്ങൾക്ക് മങ്ങലേൽപിക്കുമെന്ന ആശങ്കകൾ അസ്ഥാനത്താക്കി ഒാണവിഭവങ്ങൾ തേടി ജനം വിപണിയിലേക്ക് ഒഴുകുകയാണ്. വഴിയോരകച്ചവടവും തകർക്കുകയാണ്. കൂടാതെ ജില്ല പഞ്ചായത്ത് ഐ.ആർ.ഡി.പി നേതൃത്വത്തിൽ നടക്കുന്ന ഓണവിപണനമേളയിലും നിരവധി പേരാണ് ശനിയാഴ്ച എത്തിയത്. കൃഷിഭവൻ, സപ്ലൈകോ, കുടുംബശ്രീ എന്നിവയുടെ ഓണച്ചന്തകൾ സജീവമായത് ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്നുണ്ട്. പച്ചക്കറി വിപണിയിൽ ചില സാധനങ്ങൾക്ക് വില കുറഞ്ഞപ്പോൾ ഭൂരിഭാഗത്തിനും വില ഉയർന്നു. 120ൽനിന്ന് ഉള്ളി വില 78 ആയി കുറഞ്ഞപ്പോൾ പച്ചമുളക്, ചേന, പാവക്ക, കാബേജ്, ബീൻസ്, മുരിങ്ങക്ക തുടങ്ങിയ പച്ചക്കറികളുടെ വില 38ൽനിന്ന് 58ലേക്ക് കുതിച്ചുകയറി. 38ൽ കിടന്ന സവാള 28ലെത്തി. ഒാണവിപണി ലക്ഷ്യമിട്ട ്വ്യാപാരസ്ഥാപനങ്ങളെല്ലാം അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. ഹോട്ടലുകളിൽ ഒാണസദ്യക്കും തുടക്കമായിട്ടുണ്ട്. പായസ വിപണിയും സജീവമാണ്. പാൽപായസം, പയർപായസം, പരിപ്പ് പായസം, അവൽ പായസം, എള്ളുപായസം, ശർക്കര പായസം, അടപ്രഥമൻ തുടങ്ങി പത്തോളം പായസരുചിക്കൂട്ടുകളുടെ മേളയും ഓണം പ്രമാണിച്ച് നഗരത്തിലെ ഹോട്ടലുകളിലും ഓണച്ചന്തകളിലും ഒരുക്കിയിട്ടുണ്ട്. അരലിറ്ററിന് 150 രൂപയാണ് വില. ഓർഡർ അനുസരിച്ച് പായസം എത്തിച്ചുകൊടുക്കുന്ന കാറ്ററിങ് സർവിസുകളും സജീവമാണ്. ഇതിനൊപ്പം ഒാണക്കോടികൾക്കായി തുണിക്കടകളിലും സ്വർണക്കടകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഉത്രാടദിനമായ ഞായറാഴ്ച വൻതിരക്കാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. ഒാണത്തിരക്ക് മുതലെടുക്കാനായി അവധി ഉപേക്ഷിച്ച് കടകളെല്ലാം സജീവമാകും. നിർധനകുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണവുമായി വിവിധ സംഘടനകൾ ഇക്കുറിയും രംഗത്തിറങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.