പ്രസവാവധി അനുവദിക്കാതെ പിരിച്ചുവിട്ട അധ്യാപികക്ക് രണ്ടുലക്ഷം നഷ്​ടപരിഹാരം

കോട്ടയം: പ്രസവാവധി അനുവദിക്കാതെ പിരിച്ചുവിട്ടെന്നപരാതിയിൽ അധ്യാപികക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഹൈേകാടതി ഉത്തരവ്. നവജ്യോതി സ്ത്രീശക്തി ജില്ല പ്രസിഡൻറ് രാജി ചന്ദ്രൻ നൽകിയ പരാതിയിലാണ് കോട്ടയം പുത്തനങ്ങാടി സ​െൻറ് മേരീസ് സ്കൂൾ മാനേജ്മ​െൻറ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. അംഗീകൃത അൺ അയ്ഡഡ് സ്കൂളിൽ 1998 ജൂണിൽ നിയമിച്ച ഇവരെ 2006ലാണ് പിരിച്ചുവിട്ടത്. കോടതി വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയെങ്കിലും തള്ളിയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ചത്. സ്കൂൾ പ്രവർത്തനം അവസാനിപ്പിെച്ചങ്കിലും മാനേജ്മ​െൻറ് ചുമതലയുണ്ടായിരുന്നവർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു വിധി. നഷ്ടപരിഹാരം നൽകിയതോടെ ഉത്തരവ് നടപ്പായതായി രാജി ചന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇത്തരത്തിൽ നീതി നിഷേധിക്കപ്പെട്ട നിരവധി അധ്യാപകർ വിധിയറിഞ്ഞ് ബന്ധപ്പെട്ടതായും ഇവരുടെ സംഗമം 16ന് രാവിലെ 10ന് തിരുനക്കര ആനന്ദമന്ദിരം ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുമെന്നും ഇവർ അറിയിച്ചു. മെറിന ജോസഫ്, മൗലാന ബഷീർ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.