ഭൂമി കൈയേറി നിർമാണം; നാലുപേർ അറസ്​റ്റിൽ

മൂന്നാർ: പൊലീസ് ക്യാമ്പിന് സമീപം സർക്കാർ ഭൂമി കൈയേറി നിർമാണം നടത്തിയ നാലുപേർ അറസ്റ്റിൽ. മൂന്നാർ ന്യൂ കോളനി സ്വദേശികളായ മുനിചന്ദ്രൻ (50), ഗോവിന്ദൻ (47), ശശികുമാർ (42), വിജയൻ (40) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ 11ഒാടെയാണ് സംഭവം. അനധികൃതമായി വീട് നിർമാണത്തിന് സാധനസാമഗ്രികൾ എത്തിക്കുന്നതിനിടെയാണ് നാലപേരും പിടിയിലായത്. അവധിദിവസങ്ങളിലെ കൈയേറ്റങ്ങൾ തടയുന്നതിന് സബ് കലക്ടർ നിയോഗിച്ച പ്രത്യേക സംഘത്തിലെ തഹസിൽദാർ (എൽ.എ) ഫിലിപ് ചെറിയാ​െൻറ നേതൃത്വത്തിലെ സംഘമാണ് ഇവരെ പിടികൂടിയത്. തുടർന്ന് പൊലീസിന് കൈമാറി. ഭൂസംരക്ഷണ നിയമപ്രകാരം കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.