േകാട്ടയം: ത്യാഗസ്മരണ പുതുക്കി വിശ്വാസികൾ നാടെങ്ങും ബലി പെരുന്നാൾ ആഘോഷിച്ചു. ഭൗതികജീവിതത്തിലെ എല്ലാ ബന്ധങ്ങളെയും ദൈവത്തിനുവേണ്ടി വിച്ഛേദിക്കുകയും സമർപ്പിക്കുകയും ചെയ്ത ഇബ്രാഹിം നബിയുടെ ത്യാഗോജ്ജ്വല ജീവിതസ്മരണ പുതുക്കിയാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിച്ചത്. ജില്ലയിലെ വിവിധഭാഗങ്ങളിൽ സജ്ജമാക്കിയ ഈദ്ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരത്തിന് ആയിരങ്ങളാണ് എത്തിയത്. പെരുന്നാളും ജുമുഅയും ഒരുമിച്ചെത്തിയതിെൻറ പുണ്യവുമായാണ് പ്രാർഥന നിർവഹിച്ച് എല്ലാവരും മടങ്ങിയത്. പെരുന്നാൾ നമസ്കാരാനന്തരം വിവിധ മഹല്ലുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ മൃഗബലിയും മാംസവിതരണവും നടന്നു. തിരുനക്കര മൈതാനിയിൽ സെൻട്രൽ ഇൗദ്ഗാഹ് കമ്മിറ്റി നേതൃത്വത്തിൽ നടന്ന ഇൗദ്ഗാഹിന് ഇമാം മുഹമ്മദ് റിയാസുദ്ദീൻ മൗലവി നേതൃത്വം നൽകി. കോട്ടയം തിരുനക്കര പുത്തന്‍പള്ളിയിൽ ഇമാം കെ.എം. മുഹമ്മദ് ത്വാഹ മൗലവി അൽഹസനിയും കോട്ടയം തിരുനക്കര താജ് ജുമാമസ്ജിദിൽ ഇമാം ഫൈസല്‍ ഖാസിമിയും തിരുനക്കര സേട്ട് ജുമാമസ്ജിദിൽ സാദിഖ് മൗലവി അല്‍ഖാസിമിയും താഴത്തങ്ങാടി ജുമാമസ്ജിദിൽ തൽഹ അൽഹസനിയും െപരുന്നാൾ നമസ്കാരത്തിനു നേതൃത്വം നൽകി. എരുമേലി: എരുമേലിയിലെ വിവിധ പള്ളികളില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിലും ഖുത്തുബയിലും പ്രാർഥനയിലും നൂറുകണക്കിന് വിശ്വാസികൾ പെങ്കടുത്തു. എരുമേലി ഹിറാ മസ്ജിദില്‍ ഷിഹാബ് കാസിം, എരുമേലി നൈനാര്‍ ജുമാമസ്ജിദില്‍ ടി.എസ്. അബ്ദുൽകരീം മൗലവി, ചരള മുനവ്വിറുല്‍ ഇസ്ലാം മസ്ജിദില്‍ ഇല്ലിയാസ് മൗലവി, ആനക്കല്ല് സുബുലുസലാം ജുമാമസ്ജിദില്‍ സബീര്‍ മൗലവി, ആമക്കുന്ന് മസ്ജിദുല്‍ വി.കെ. അബ്ദുല്‍ കരീം മൗലവി, മണിപ്പുഴ നൂർ ജുമാമസ്ജിദിൽ വി.എം. ബഷീര്‍ മൗലവി, കരിങ്കല്ലുംമൂഴി ഹിദായത്തുല്‍ ഇസ്ലാം ജുമാമസ്ജിദിൽ വി.എം. അബ്ദുല്‍ സമദ് മൗലവി, ശ്രീനിപുരം മിസ്ബാഹുൽ ഹുദാ ജുമാമസ്ജിദിൽ ത്വാഹ മൗലവി, ഇരുമ്പൂന്നിക്കര മഹല്ലാ മുസ്ലിം ജമാഅത്ത് മസ്ജിദിൽ ഷാജഹാന്‍ മൗലവി, ആലപ്ര ഉറുമ്പത്ത് ജുമാമസ്ജിദിൽ മുഹമ്മദ് നിസാര്‍ മൗലവി, മുട്ടപ്പള്ളി ഹിദായത്തുല്‍ ഇസ്ലാം ജമാഅത്തിൽ നജീബ് ഹസന്‍ ബാഖവി എന്നിവർ പെരുന്നാൾ നമസ്കാരത്തിനും ഖുത്തുബക്കും നേതൃത്വം നൽകി. പ്രാര്‍ഥനകള്‍ക്ക് ശേഷം മധുരവും വിതരണം ചെയ്തു. ഈരാറ്റുപേട്ട: ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടിൽ നടന്ന സംയുക്ത ഇൗദ്ഗാഹിൽ സ്ത്രീകളടക്കം ആയിരക്കണക്കിനു വിശ്വാസികൾ പെങ്കടുത്തു. ത്യാഗത്തിെൻറയും സാഹോദര്യത്തിെൻറയും സന്ദേശവുമായെത്തിയ ബലിപെരുന്നാള്‍ മാനവ ഐക്യത്തിനും മതസൗഹാർദത്തിനും ഏറെ പ്രാധാന്യം നല്‍കുന്നുവെന്ന് സംയുക്ത ഇൗദ്ഗാഹിൽ ഖുതുബ നിർവഹിച്ച ഖാലിദ് മദനി ആലുവ അഭിപ്രായപ്പെട്ടു. നൈനാര്‍ ജുമാമസ്ജിദില്‍ ഇസ്മായില്‍ മൗലവിയും പുത്തന്‍പള്ളിയില്‍ മുഹമ്മദ് നദീര്‍ മൗലവിയും തെക്കേക്കര മുഹ്യിദ്ദീന്‍ പള്ളിയില്‍ വി.പി. സുബൈര്‍ മൗലവിയും നമസ്കാരത്തിനു നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.