വൈക്കം: വഴിയിൽ കളഞ്ഞുകിട്ടിയ വൻതുകയുടെ രേഖകളും പണവുമടങ്ങിയ പഴ്സ് ഉടമയെ കണ്ടെത്തി നൽകി വിദ്യാർഥിനികൾ മാതൃകയായി. ആശ്രമം ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനികളായ ശാലിനി, ആർ. രാജേശ്വരി, കീർത്തന മോൾ എന്നിവരാണ് സ്കൂളിെൻറ യശസ്സുയർത്തിയത്. സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടികൾക്ക്് വൈക്കം--വെച്ചൂർ റോഡിൽ ഗവ. ബോയ്സ് ഹൈസ്കൂളിനു സമീപത്തുവെച്ചാണ് പഴ്സ് കിട്ടിയത്. ബാങ്കിൽ വൻ തുകയുടെ ഇടപാടുള്ള എ.ടി.എം കാർഡ്, പാസ് പോർട്ട്, പാൻ കാർഡ്, തിരിച്ചറിയൽ കാർഡ്, ൈഡ്രവിങ് ലൈസൻസ്, പതിനായിരത്തിലധികം രൂപ എന്നിവയടങ്ങുന്നതായിരുന്നു പഴ്സ്. പഴ്സ് കുട്ടികൾ സ്കൂളിലെത്തി പ്രിൻസിപ്പൽ പി.ആർ. ബിജിയെ ഏൽപിക്കുകയായിരുന്നു. പഴ്സ് നഷ്ടപ്പെട്ടതോടെ ആശങ്കയിലായ ഉടമ നെട്ടോട്ടമോടുന്നതിനിടയാണ് ആശ്വാസ സന്ദേശമായി പ്രിൻസിപ്പൽ പി.ആർ. ബിജിയുടെ ഫോൺ വിളി എത്തിയത്. കോൺട്രാക്ടറായ ഉല്ലല ചിറ്റയിൽത്തറ ഷാജിയുടേതായിരുന്നു നഷ്ടപ്പെട്ട പഴ്സും പണവും രേഖകളും. ഷാജിയുടെ ഭാര്യ എൻ. ഷീല വിവരം അറിഞ്ഞ ഉടൻ സ്കൂളിലെത്തി പഴ്സും തുകയും രേഖകളും ഏറ്റുവാങ്ങി. പ്രിൻസിപ്പൽ പി.ആർ. ബിജിയുടെ സാന്നിധ്യത്തിലായിരുന്നു പഴ്സ് കൈമാറിയത്. PHOTO:: KTL68 Perse വഴിയിൽ കളഞ്ഞുകിട്ടിയ തുകയും രേഖകളും അടങ്ങിയ പഴ്സ് പ്രിൻസിപ്പൽ പി.ആർ. ബിജിയുടെ സാന്നിധ്യത്തിൽ വിദ്യാർഥിനികൾ ഉടമക്ക് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.