കട്ടപ്പന: കാലാവസ്ഥ പ്രതികൂലമായതിനു പിന്നാലെ ഉല്‍പാദന തകര്‍ച്ചയും വിലയിടിവും ഇഞ്ചി കര്‍ഷകരുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഓണവിപണിയിൽ ഇഞ്ചിക്കും ചുക്കിനും മികച്ച വില ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കർഷകർക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ് വിലയിടിവ്. ഒരു കിലോ ഇഞ്ചിക്ക് പൊതുകമ്പോളത്തില്‍ 20 മുതൽ 30 രൂപവരെ മാത്രമാണ് ലഭിക്കുന്നത്. ചുക്കിന് കിലോക്ക് 95 മുതല്‍ 100 രൂപവരെയാണ് വില. മുന്‍കാലങ്ങളെ അപേക്ഷിച്ച് കനത്ത വിലത്തകര്‍ച്ചയാണിത്. കൃഷിച്ചെലവിനുപോലും മതിയാകാത്ത വിലയാണിത്. ഇഞ്ചി കിലോക്ക് 100 രൂപയും ചുക്കിന് 250 രൂപയുമെങ്കിലും വില കിട്ടിയെങ്കിലേ കൃഷി നഷ്ടമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാവൂ. പ്രധാന നാണ്യവിളകളായ കുരുമുളക്, ഏലം, റബർ എന്നിവയുടെ വിലത്തകര്‍ച്ചയില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് ഇടവിള കൃഷികളായിരുന്നു ഏക ആശ്രയം. 120 രൂപയില്‍നിന്നാണ് ഇഞ്ചിയുടെ വില 55ല്‍ എത്തുകയും പിന്നീട് 20ലേക്ക് താഴുകയും ചെയ്തത്. ഇഞ്ചി മിക്കപ്പോഴും വ്യാപാരികൾ വാങ്ങാത്ത അവസ്ഥയുമുണ്ട്. ചുക്കിെൻറ വില 250ൽനിന്നാണ് ഇപ്പോള്‍ 100 രൂപയിലേക്ക് താഴ്ന്നത്. വിളവെടുപ്പ് കഴിഞ്ഞ ഉല്‍പന്നങ്ങള്‍ക്ക് പ്രതീക്ഷിച്ചതിെൻറ പകുതിപോലും വില ലഭിക്കാത്തതിനാല്‍ വിറ്റഴിക്കാന്‍പോലുമാകാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു പലരും. ചുക്ക് വില ഉയരും വരെ സൂക്ഷിക്കുന്നതിനും കര്‍ഷകര്‍ക്ക് കഴിയുന്നില്ല. മഴയെ തുടർന്ന് പൂപ്പല്‍ ബാധിച്ചത് ഉൽപന്നത്തിെൻറ ഗുണനിലവാരത്തെയും ബാധിച്ചു തുടങ്ങി. മേയ്, ജൂണ്‍ മാസങ്ങളിലാണ് ഇഞ്ചി പ്രധാനമായും കർഷകർ നടുന്നത്. തുടക്കത്തില്‍ നല്ല മഴ ലഭിച്ചെങ്കില്‍ മാത്രമേ വിള മെച്ചമാകൂ. എന്നാല്‍, കഴിഞ്ഞ സീസണില്‍ കാലവര്ഷത്തിെൻറ തുടക്കത്തില്‍ ശക്തമായ മഴ ലഭിക്കാതിരുന്നത് ഇഞ്ചി കൃഷിയെ ദോഷകരമായി ബാധിച്ചു. ഈ വർഷം ഉണ്ടായിരിക്കുന്ന കനത്ത വിലയിടിവ് തുടർകൃഷിയിൽനിന്ന് പലരെയും പിന്തിരിപ്പിക്കുകയാണ്. കൃഷി തന്നെ ഉപേക്ഷിക്കാനൊരുങ്ങുകയാണ് കർഷകരിൽ ഏറെയും. ഇത് മേന്മയുള്ള നാടന്‍ ഇഞ്ചിയിനങ്ങളുടെ നിലനിൽപുതന്നെ ഇല്ലാതാക്കും. ഈ നില തുടർന്നാൽ മാർക്കറ്റിൽനിന്ന് ഇഞ്ചിയും ചുക്കും ഇല്ലാതാകുന്ന നാൾ വിദൂരമല്ല. പീരുമേട്: വെറ്ററിനറി സര്‍വകലാശാല സ്‌റ്റാര്‍ട്ടപ് വില്ലേജ് പദ്ധതിയുടെ ഭാഗമായുള്ള വിപണന കേന്ദ്രത്തിെൻറ ഉദ്‌ഘാടനങ്ങള്‍ നടന്നു. വെറ്ററിനറി സര്‍വകലാശാല കേരളത്തില്‍ ആരംഭിക്കുന്ന മൂന്നാമത്തെ സ്റ്റാര്‍ട്ടപ് വില്ലേജ് പദ്ധതിയാണ് ഇ.എസ്. ബിജിമോള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പീരുമേട് നിയോജക മണ്ഡലത്തില്‍ ആരംഭിച്ചത്. നാലു പഞ്ചായത്തിലായി ജൈവ വിപണന കേന്ദ്രങ്ങളാണ് പദ്ധതിയുടെ ഭാഗമായി ആദ്യം നടപ്പാക്കുക. പദ്ധതിയുടെ ഉദ്ഘാടനം പെരുവന്താനം പഞ്ചായത്തില്‍ ഇ.എസ്. ബിജിമോൾ എം.എല്‍.എയും ചക്കുപള്ളം പഞ്ചായത്തില്‍ വിജയമ്മ കൃഷ്‌ണന്‍കുട്ടിയും നിര്‍വഹിച്ചു. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് കൃത്യമായി വില ഉറപ്പാക്കുക, ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് മടക്കി കൊണ്ടുവരുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. വെറ്ററിനറി യൂനിവേഴ്‌സിറ്റി ഡയറക്ടര്‍ ഓഫ് എൻറർപ്രണര്‍ഷിപ് ഡോ. സേതുമാധവന്‍ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. ബിനു, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, പ്രിന്‍സിപ്പൽ അഗ്രികള്‍ച്ചര്‍ ഓഫിസര്‍ പി.ജി. ഉഷാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു പുറത്താക്കി നെടുങ്കണ്ടം: സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയ ഇടുക്കി താലൂക്ക് മുൻ പ്രസിഡൻറ് സാജു വള്ളക്കടവിനെ ചേരമസാംബവ െഡവലപ്മെൻറ് സൊസൈറ്റി (സി.എസ്.ഡി.എസ്)പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി സംസ്ഥാന കമ്മിറ്റിക്കുവേണ്ടി ജനറൽ സെക്രട്ടറി എം.എസ്. സജൻ അറിയിച്ചു. കട്ടപ്പനയിൽ ചേർന്ന ഇടുക്കി താലൂക്ക് കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. സംസ്ഥാന പ്രസിഡൻറ് കെ.കെ. സുരേഷ്, ജന.സെക്രട്ടറി എം.എസ്. സജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുരേഷ് ബാബു, പി.ടി. തോമസ്, താലൂക്ക് പ്രസിഡൻറ് തങ്കച്ചൻ ജോസഫ്, സെക്രട്ടറി റെജി ജോസഫ് പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.