'വെളിച്ചം' പദ്ധതി ഉദ്ഘാടനം

തൊടുപുഴ: മാധ്യമം 'വെളിച്ചം' പദ്ധതി തൊടുപുഴ താലൂക്കുതല ഉദ്ഘാടനം കുടയത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. വേൾഡ് മലയാളി കൗൺസിൽ ആഫ്രിക്കൻ റീജ്യൻ ചെയർമാനും സ്‌കൂൾ പൂർവവിദ്യാർഥിയുമായ കെ.എസ്. അബ്ദുൽകരീം കുന്നുംപുറത്ത് വിദ്യാർഥികളായ നവീൻ, മിഥുൻ എന്നിവർക്ക് പത്രം നൽകി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് യൂസഫ് കളപ്പുര അധ്യക്ഷതവഹിച്ചു. മാധ്യമം ആഴ്ചപ്പതിപ്പ്, വെളിച്ചം ഉദ്ഘാടനം കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പുഷ്പ വിജയൻ പ്രിൻസിപ്പൽ റോയ് ഫിലിപ്പിന് നൽകി ഉദ്ഘാടനം ചെയ്തു. അധ്യാപകർക്കുള്ള ഓണസമ്മാനം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ. മോനിച്ചൻ വിതരണം ചെയ്തു. കാഞ്ഞാർ ഐഡിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കാസിം മൗലവി, ജില്ല കാർഷിക വികസന സൊസൈറ്റി സെക്രട്ടറി വി.എ. നിസാർ, ഹെഡ്മാസ്റ്റർ സുനിൽ എന്നിവർ സംസാരിച്ചു. മാധ്യമം ബിസിനസ് ഡെവലപ്മ​െൻറ് ഓഫിസർ വി.എസ്. കബീർ സ്വാഗതവും പ്രിൻസിപ്പൽ റോയ് ഫിലിപ്പ് നന്ദിയും പറഞ്ഞു. സീനിയർ മാർക്കറ്റിങ് എക്സിക്യൂട്ടിവ്‌ കെ.പി. പരീത്, കെ.ഐ. ഹസൻകുട്ടി, പി.ടി.എ അംഗം കൊന്താലം, അബ്ദുൽനാസർ, ഹിലാൽ തുടങ്ങിയവർ പങ്കെടുത്തു. കെ.എസ്. അബ്ദുൽ കരീമാണ് പദ്ധതി സ്പോൺസൺ ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.