മൂന്നാറിൽ വീണ്ടും കാട്ടാന ചെരിഞ്ഞനിലയിൽ

മൂന്നാർ: മൂന്നാറിൽ വീണ്ടും കാട്ടാനയെ ചെരിഞ്ഞനിലയിൽ കണ്ടെത്തി. മൂന്നാർ കെ.ഡി.എച്ച്.പി ചൊക്കനാട് എസ്റ്റേറ്റിൽ പുതുക്കാട് ഡിവിഷനിലെ തേയിലക്കാടിനരികിലെ വനത്തിലാണ് കാട്ടാനയെ ചെരിഞ്ഞനിലയിൽ കണ്ടെത്തിയത്. 20 വയസ്സ് തോന്നിക്കുന്ന പിടിയാനയാണ് ചെരിഞ്ഞത്. മരണകാരണം വ്യക്തമല്ല. ആന ഗർഭിണിയായിരുന്നെന്ന് സംശയിക്കുന്നു. തേക്കടിയിൽനിന്ന് വിദഗ്ധരെത്തി പോസ്റ്റ്മോർട്ടത്തിനു ശേഷമെ മരണകാരണം വ്യക്തമാകൂ. തേയിലത്തോട്ടത്തിൽ രാവിലെ പണിക്കെത്തിയ തൊഴിലാളികളാണ് ആനയുടെ ജഡം കണ്ടത്. വനം വകുപ്പിൽ അറിയിച്ചതിനെത്തുടർന്ന് ദേവികുളം ഫോറസ്റ്റ് റേഞ്ചർ നിബു കിരണി​െൻറ നേതൃത്വത്തിലെ സംഘം സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. രണ്ടുമാസത്തിനിടെ മൂന്നാറിൽ നാല് കാട്ടാനയാണ് ചെരിഞ്ഞത്. തലയാർ, ചെണ്ടുവൈര, ചിന്നക്കനാൽ എന്നിവിടങ്ങളിലായാണ് മറ്റ് മൂന്ന് കാട്ടാന ചെരിഞ്ഞത്. തലയാറിലെ കടുകുമുടിയിൽ മൺതിട്ടയിൽനിന്ന് തെന്നിവീണ് കാട്ടാന ചെരിഞ്ഞപ്പോൾ ഫാക്ടറി പരിസരത്തെത്തിയ കാട്ടാനയെ എക്സ്കവേറ്റർ ഉപയോഗിച്ച് ഓടിക്കുന്നതിനിടെ പരിക്കേറ്റാണ് ചെണ്ടുവരൈയിൽ ചെരിഞ്ഞത്. കമ്പിവേലിയിൽനിന്നുള്ള ഷോക്കേറ്റായിരുന്നു ചിന്നക്കനാലിൽ ചെരിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.