മെഡിക്കൽ പ്രവേശനം: സർക്കാറും മാനേജ്മെൻറുകളും തമ്മിൽ ഗൂഢാലോചന ^ചെന്നിത്തല

മെഡിക്കൽ പ്രവേശനം: സർക്കാറും മാനേജ്മ​െൻറുകളും തമ്മിൽ ഗൂഢാലോചന -ചെന്നിത്തല കോട്ടയം: സർക്കാറും സ്വാശ്രയ മാനേജ്മ​െൻറുകളും തമ്മിലെ ഗൂഢാലോചനയാണ് മെഡിക്കൽ പ്രവേശന നടപടി അവതാളത്തിലാക്കിയതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഫീസ് നിർണയം സംബന്ധിച്ച് രാജേന്ദ്രബാബു കമ്മിറ്റി ഫലപ്രദമായ നടപടി സ്വീകരിച്ചില്ല. ഇതിലൂടെ മാനേജ്മ​െൻറുകൾക്ക് സ്പോട്ട് അഡ്മിഷൻ എന്ന ലേലംവിളിക്കുള്ള സൗകര്യവും സർക്കാർ ഒരുക്കിനൽകുകയായിരുന്നു. സ്വാശ്രയ കോളജുകളിൽ സമ്പന്നർ മാത്രം പഠിച്ചാൽ മതിയെന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഫീസ് അന്തിമമായി തീരുമാനിക്കാൻ രാജേന്ദ്രബാബു കമ്മിറ്റി തയാറായാൽ നിലവിലെ ആശയക്കുഴപ്പം നീക്കാനാകും. പ്രതിസന്ധിക്ക് കാരണക്കാരിയായ മന്ത്രി കെ.കെ. ശൈലജക്ക് സ്ഥാനത്ത് തുടരാൻ അവകാശമില്ല. പ്രശ്നം പരിഹരിക്കാൻ അഞ്ചുമാസം സമയമുണ്ടായിരുന്നു. പ്രതിപക്ഷം ഇക്കാര്യങ്ങൾ നിരന്തരം ഓർമിപ്പിച്ചിട്ടും സർക്കാർ നടപടിെയടുത്തില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് പ്രശ്നത്തിൽ ഇടപെട്ട് കൂടുതൽ പ്രതിസന്ധിയുണ്ടാക്കി. പ്രതിപക്ഷത്തി​െൻറ മുന്നറിയിപ്പ് മനസ്സിലാക്കി മന്ത്രി എ.കെ. ബാലൻ പ്രവർത്തിച്ചതിനാൽ പിന്നാക്ക വിഭാഗത്തിലെ കുട്ടികൾക്ക് തടസ്സമുണ്ടായില്ല. കതിരൂർ മനോജ് വധക്കേസിൽ പി. ജയരാജനെതിെര കേസെടുത്തതിനെക്കുറിച്ച് പ്രതികരിക്കേണ്ടത് സി.പി.എമ്മാണ്. കൊലപാതകങ്ങളിൽ പാർട്ടി നേതൃത്വത്തിനുള്ള പങ്കാണ് പുറത്തുവരുന്നത്. എൻ.ഡി.എ മുന്നണി വിട്ട് ബി.ഡി.ജെ.എസ് പുറത്തുവരണമെന്ന് കോൺഗ്രസ് നേരേത്തമുതൽ ആവശ്യപ്പെടുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.