ഹാദിയ കേസിൽ അപമാനിക്കാനുള്ള നീക്കം നേരിടും^ എ.എസ്. സൈനബ

ഹാദിയ കേസിൽ അപമാനിക്കാനുള്ള നീക്കം നേരിടും- എ.എസ്. സൈനബ കോഴിക്കോട്: ഹാദിയ കേസിൽ അന്വേഷണ സംഘത്തെ ഉദ്ധരിച്ച് വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ നിയമ നടപടിയെടുക്കുമെന്ന് നാഷനല്‍ വിമൻസ് ഫ്രണ്ട് അധ്യക്ഷയും ഒാള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ദേശീയ സമിതിയംഗവുമായ എ.എസ്. സൈനബ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 16നാണ് സുപ്രീംകോടതി അന്വേഷണം എൻ.െഎ.എയെ ഏല്‍പിച്ചത്. അന്വേഷണ വിവരം ആര്‍ക്കെങ്കിലും കൈമാറാന്‍ സാധ്യതയില്ലെങ്കിലും അവര്‍ കൊടുത്തതെന്ന പേരില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പടച്ചുവിടുകയാണ്. അന്വേഷണം ഭയന്ന് താന്‍ ഒളിവില്‍പോയെന്നു വരെ വാര്‍ത്തയുണ്ടാക്കി. അന്വേഷണത്തെയും കോടതിയേയും തെറ്റായ ദിശയിലേക്ക് കൊണ്ടുപോവാനും ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കാനും ഉദ്ദേശിച്ചാണ് ഇത്. ആർ.എസ്.എസ് കേന്ദ്രങ്ങളില്‍നിന്നു പടച്ചുവിടുന്ന നുണകള്‍ അതേ പടി പ്രസിദ്ധീകരിക്കുകയും അതുവഴി തനിക്ക് മാനഹാനി വരുത്തുകയും ചെയ്തത് ഗൗരവമായാണ് കാണുന്നത്. 2013ല്‍ ഇസ്‌ലാം മതം സ്വീകരിച്ച ഹാദിയയുടെ ലോക്കല്‍ ഗാര്‍ഡിയനായി താന്‍ വരുന്നത് 2016 ജനുവരിയില്‍ മാത്രമാണ്. കേരള ഹൈകോടതിയുടെ അനുമതിയോടെയായിരുന്നു അത്. മതപരിവര്‍ത്തനത്തിന് ഇടനിലക്കാരിയാവുന്ന ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ല. ഹാദിയ ത​െൻറ സംരക്ഷണയില്‍ ആയിരുന്നതുകൊണ്ടാണ് അവരുടെയും ഷെഫിന്‍ ജഹാ​െൻറയും വിവാഹം ത​െൻറ വീട്ടില്‍ നടന്നത്. നിയമപരമായി എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തികരിച്ച ശേഷം കോട്ടക്കല്‍ പുത്തൂര്‍ മഹല്ലില്‍ െവച്ചായിരുന്നു വിവാഹം. ഇസ്‌ലാം സ്വീകരിക്കുംവരെ ഒളിവില്‍ പാര്‍പ്പിക്കേണ്ട സാഹചര്യം കേരളത്തിലില്ല. നവമാധ്യങ്ങളിലും അപകീര്‍ത്തി പ്രചാരണവും വധഭീഷണിയും ഉയർത്തുന്നു. കോട്ടക്കല്‍ പൊലീസ് സ്‌റ്റേഷനിലും മലപ്പുറം എസ്.പി ക്കും രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. മതത്തിനും ജാതിക്കും അപ്പുറത്ത് കേരളത്തില്‍ നിലനില്‍ക്കുന്ന വിശാലമായ മാനവിക കാഴ്ചപ്പാട് തകരാന്‍ ഇടവരരുത്. വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം, ടൈംസ് നൗ ചാനല്‍, ജനം ടി.വി, ജന്മഭൂമി ദിനപത്രം എന്നിവ നുണപ്രചാരണം പിന്‍വലിച്ച് മാപ്പുപറയാന്‍ തയാറായില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്നും അവര്‍ അറിയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ഹബീബ, ദേശീയ സമിതിയംഗം സി. ഷെറീന എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.