നാക് അക്രഡിറ്റേഷൻ: സംസ്ഥാനത്തെ സർവകലാശാലകളിൽ എം.ജി മുന്നിൽ

കോട്ടയം: നാഷനൽ അസസ്മ​െൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) ഗുണനിലവാര പരിശോധനകളിൽ 3.24 പോയൻറോടെ എ േഗ്രഡ് നേടി ഇതര സർവകലാശാലകെളക്കാൾ എം.ജി മുന്നിൽ. ഒക്ടോബർ 12 മുതൽ 14 വരെ പോണ്ടിച്ചേരി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. അനിൽ കെ. ഭട്നഗർ ചെയർമാനായ ഏഴംഗസമിതിയുടെ പരിശോധനഫലങ്ങൾ ബംഗളൂരുവിൽ തിങ്കളാഴ്ച ചേർന്ന നാക് യോഗം അംഗീകരിച്ചു. അക്കാദമിക, അക്കാദമികേതര മികവി​െൻറ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ ചാൻസലേഴ്സ് അവാർഡും എം.ജി നേടിയതി​െൻറ പിന്നാലെയാണ് അംഗീകാരം. എ േഗ്രഡ് നേടിയ മറ്റു സർവകലാശാലകളുടെ പോയൻറ് നിലവാരം ഇങ്ങനെ: കാലിക്കറ്റ് (3.13), കുസാറ്റ് (3.09), കേരള (3.03), സംസ്കൃത സർവകലാശാല (3.03). ഇന്ത്യയിൽ ആദ്യമായി ഒബാമ സിങ് നോളജ് ഇനിഷ്യേറ്റിവ് അവാർഡ് നേടിയതിന് എം.ജിയെ നാക് പ്രത്യേകം അഭിനന്ദിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള ഒട്ടനവധി കോഴ്സുകൾ, ഹരിതാഭവും പരിസ്ഥിതി സൗഹൃദവുമായ കാമ്പസ്, മികവുറ്റ ഗവേഷണ പ്രബന്ധങ്ങൾ, ശാസ്ത്രപഠന വകുപ്പുകൾക്ക് നിരവധി സുപ്രധാന േപ്രാജക്ടുകൾ, വിവിധ വകുപ്പുകൾക്ക് അത്യാധുനിക സങ്കീർണ ഉപകരണസമുച്ചയം, ലൈബ്രറി, ഉന്നത അക്കാദമിക നിലവാരമുള്ള പഠനവകുപ്പുകൾ, വിദ്യാർഥി അദാലത്ത്, വിദ്യാർഥി സംരംഭകത്വ സഹായപദ്ധതി, വിഭിന്നശേഷിക്കാർക്ക് പഠനസൗകര്യങ്ങളും കോഴ്സുകളും എന്നിവ എം.ജിയുടെ സവിശേഷ മാതൃകയായി നാക് ടീം ചൂണ്ടിക്കാട്ടി. ജൈവം പദ്ധതിയിലൂടെ എൻ.എസ്.എസ് വളൻറിയർമാരെ ജൈവകൃഷി രീതികൾ പഠിപ്പിച്ച് സമൂഹത്തിലേക്ക് എത്തിക്കുന്ന പദ്ധതി നൂതന ജ്ഞാനപ്രസരണ മാർഗമായും ശ്രദ്ധിക്കപ്പെട്ടു. ജീവകലൈവ് ലബോറട്ടറിയും നാകി​െൻറ പ്രത്യേക ശ്രദ്ധപിടിച്ചുപറ്റി. പ്രഫ. എ.വി. പ്രസാദറാവു (മുൻ റെക്ടർ, ആന്ധ്ര സർവകലാശാല), പ്രഫ. എസ്.സി. ബാഗിരി (മുൻ വി.സി, ഡെറാഡൂൺ ഹിമഗിരി സി സർവകലാശാല), പ്രഫ. കനിക ശർമ (ഉദയപൂർ എം.എൽ.എസ് സർവകലാശാല), പ്രഫ. സഞ്ചുകത ഭട്ടാചാര്യ (ജദവ്പൂർ സർവകലാശാല റിട്ട. പ്രഫസർ), പ്രഫ. വിനീത സിങ് (വാരാണസി സമ്പൂർണാനന്ദ് സംസ്കൃത വിശ്വവിദ്യാലയം), ഡോ. വന്ദന ചക്രവർത്തി (ഡയറക്ടർ, എസ്.എൻ.ഡി.ടി വിമൻസ് യൂനിവേഴ്സിറ്റി) എന്നിവരായിരുന്നു നാക് ടീമിലെ ഇതര അംഗങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.